Theti njaan kaanaathe poyoraadu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

theti njaan kaanaathe poyoraadu polayyo
chutipaaram kaadaake nathhan illaathe
vittu nin vazhikal kalpanakal enniva
pattu en hridayam ghor'akrithyathaal

shuddhamaakka enneyaakamaanam
shuddhanaam yeshuve! ninte rakthathaal(2)

2 dushdaraaya kallarkaiyil pettavaneppol
dushdaraakum pey ganathaal chutappettaho
kashdathayil veenuzhalumezhayaamenne
thrkkarathilenthi svasthhamaakkuka;- shuddha…

3 nallayidayanaakumente ponnukaanthaa nin
vallabhathaalullalinju thedukayenne
shakthanaakku aakamaanam kshenanaamenne
kettuka en paapamurivukale;- shuddha…

4 en aathmaave ullil khedikkunnathenthine
thante jeevan ekiyon thaan ninne vidumo
thaan chumannukondupokum svargga seeyonil
than vili kettu sannidhau chellukil;- shuddha...

This song has been viewed 3031 times.
Song added on : 9/25/2020

തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോ

തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോ
ചുറ്റിപാരം കാടാകെ നാഥനില്ലാതെ
വിട്ടു നിൻ വഴികൾ കൽപനകൾ എന്നിവ
പട്ടു എൻ ഹൃദയം ഘോരകൃത്യത്താൽ

ശുദ്ധമാക്ക എന്നെയാകമാനം
ശുദ്ധനാം യേശുവെ! നിന്റെ രക്തത്താൽ(2)

2 ദുഷ്ടരായ കള്ളർകൈയിൽ പെട്ടവനെപ്പോൽ
ദുഷ്ടരാകും പേയ് ഗണത്താൽ ചുറ്റപ്പെട്ടഹോ
കഷ്ടതയിൽ വീണുഴലുമേഴയാമെന്നെ
തൃക്കരത്തിലേന്തി സ്വസ്ഥമാക്കുക;- ശുദ്ധ…

3 നല്ലയിടയനാകുമെന്റെ പൊന്നുകാന്താ നിൻ
വല്ലഭത്താലുള്ളലിഞ്ഞു തേടുകയെന്നെ
ശക്തനാക്കു ആകമാനം ക്ഷീണനാമെന്നെ
കെട്ടുക എൻ പാപമുറിവുകളെ;- ശുദ്ധ…

4 എൻ ആത്മാവേ ഉള്ളിൽ ഖേദിക്കുന്നതെന്തിന്
തന്റെ ജീവൻ ഏകിയോൻ താൻ നിന്നെ വിടുമോ
താൻ ചുമന്നുകൊണ്ടുപോകും സ്വർഗ്ഗസീയോനിൽ
തൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ;- ശുദ്ധ...

You Tube Videos

Theti njaan kaanaathe poyoraadu


An unhandled error has occurred. Reload 🗙