Kanunnu njaan yahil enikaashrayoru lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Kanunnu njaan yahil
Enikashrayamayoru shashwatha paara
1 Susthira-manasan evanumen yahil
Ashrayamveikukil anudinam nathan
Kathidumavane nal sosthathayode
Parthivanavan thiru karangalilennum
2 Kunnukal akalum van parvatha nirayum
thannidam vittu pinmari ennalum
neengukillavan daya ennil ninnathupol
nilanilkum samadhana niyamavum nithyam
3 Jolikilumavan kopam kshena neram mathram
nilanilkum presadamo jeevandyatholam
vasikilum nilavili ravilen koode
udikume ushasathil aananda gosham;-
4 Cheivathillavan nammal papathinothapol
Prethibhalam arulunnilakruthyangal genichum
vanami bhoovil ninnuyarnniripp athupol
paran daya bhaktharmel valiyathu thane;-
5 Odikukillavanettam chathanjatham oda
kedukukillavan thiri puka vamikukilum
nadathum than vithi jayam labhikum nal vareyum
thalarathe avan bhoovil sthpikum niyayam;-
6 Vazhuthedathavanenne karangalil kathu
niruthum than mahimayil savidhathil nathan
kalankamatt ananda poornnathayode
bhavikatte mahathwam angavanennum amen;-
കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു
കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ
1 സുസ്ഥിര മാനസനേവനുമെൻ യാഹിൽ
ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ
കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും;-
2 കുന്നുകളകലും വൻ പർവ്വതനിരയും
തന്നിടം വിട്ടു പിന്മാറിയെന്നാലും
നീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽ
നിലനിൽക്കും സമാധാന നിയമവും നിത്യം;-
3 ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം
നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളം
വസിക്കിലും നിലവിളി രാവിലെൻകൂടെ
ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;-
4 ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചും
വാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ;-
5 ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം;-
6 വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ
കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ;-
