Pukazhthidaam pukazhthidaam karuneshanaam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
pukazhthidaam pukazhthidaam
karuneshanaam ponneshuvine
vaazhthidaam sathatham
1 chetham varaathennum thangki namme
jeevan sukham balam nalki nannaayi
kanmani pol kaaval cheithaar-hridi
nandiyodavane sthuthikkaam
2 vairi ganam balamodethirkkum
neeramellaam chirakin nizhalil
nalki sangketham naalellaam-athi
modamaayi sthuthi cheyyuka naam
3 aananda rupanaam yeshu devaa
dassaril nin krupa pakarename
jnjanasampurnnaraay ie bhuvil
depamaay nithyavum jvalippaan
4 meloka vaanchhaullil valaraan
paarithil jayamaai nadannituvaan
aaviyin niravaal aanandippaa-
naashisham namukkeki athaal
5 aarppode naam sthuthi cheythiduvom
geethangkal paadidaam modamode
cheruka naam ellaarum than jaya
naamamettuka bhuvil engkum
പുകഴ്ത്തിടാം പുകഴ്ത്തിടാം കരുണേശനാം
പുകഴ്ത്തിടാം പുകഴ്ത്തിടാം
കരുണേശനാം പൊന്നേശുവിനെ
വാഴ്ത്തിടാം സതതം
1 ചേതം വരാതെന്നും താങ്ങി നമ്മെ
ജീവൻ സുഖം ബലം നൽകി നാന്നായ്
കൺമണിപോൽ കാവൽ ചെയ്താർ-ഹൃദി
നന്ദിയോടവനെ സ്തുതിക്കാം
2 വൈരിഗണം ബലമോടെതിർക്കും
നേരമെല്ലാം ചിറകിൻ നിഴലിൽ
നൽകി സങ്കേതം നാളെല്ലാം - അതി
മോദമായ് സ്തുതി ചെയ്യുക നാം
3 ആനന്ദ രൂപനാം യേശുദേവാ
ദാസരിൽ നിൻ കൃപ പകരേണമെ
ജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽ
ദീപമായ് നിത്യവും ജ്വലിപ്പാൻ
4 മേലോക വാഞ്ചയുള്ളിൽ വളരാൻ
പാരിതിൽ ജയമായ് നടന്നിടുവാൻ
ആവിയിൻ നിറവാലാനന്ദിപ്പാ-
നാശിഷം നമുക്കേകിയതാൽ
5 ആർപ്പോടെ നാം സ്തുതി ചെയ്തീടുവോം
ഗീതങ്ങൾ പാടിടാം മോദമോടെ
ചേരുക നാമെല്ലാരും തൻ ജയ
നാമമേറ്റുക ഭൂവിലെങ്ങും
