Krupayalathre athmaraksha lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
krupayalathre aathma raksha
athu vishwasathal neduka
vila koduthu vanguvan sadhyamala
athu daanam daanam daanam
1 malakal kayariyal kittukila
kriyakal nadathiyal nedkila
nanmakal nombukal nerchakal kazhchakal
ievayalonnum raksha sadhyamala;- krupa
2 iee loka jevithathil neduka
ninte maranashesham avasarangalila sodara
narakashikshayil ninum viduthal neduvan
innu varika rakshakante sannidhe;- krupa..
3 rakshakante sannidhe chelluka
ninte papamelam thante mumbil cholluka
thante yagam moolaminnu ninte paapamellam poki
ninne daiva paithalakki matume;- krupa..
കൃപയാലത്രേ ആത്മരക്ഷ അത് വിശ്വാസത്താൽ
കൃപയാലത്രേ ആത്മരക്ഷ
അതു വിശ്വാസത്താൽ നേടുക
വില കൊടുത്തു വാങ്ങുവാൻ സാദ്ധ്യമല്ല
അതു ദാനം ദാനം ദാനം( 3)
1 മലകൾ കയറിയാൽ കിട്ടുകയില്ല
ക്രിയകൾ നടത്തിയാൽ നേടുകയില്ല
നന്മകൾ നോമ്പുകൾ നേർച്ചകൾ കാഴ്ചകൾ
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല;- കൃപ
2 ഈ ലോകജീവിതത്തിൽ നേടുക
നിന്റെ മരണശേഷം അവസരങ്ങളില്ല സോദരാ
നരകശിക്ഷയിൽ നിന്നു വിടുതൽ നേടുവാൻ
ഇന്നു വരിക രക്ഷകന്റെ സന്നിധേ;- കൃപ
3 രക്ഷകന്റെ സന്നിധേ ചെല്ലുക
നിന്റെ പാപമെല്ലാം തന്റെ മുമ്പിൽ ചൊല്ലുക
തന്റെ യാഗം മൂലമിന്ന് നിന്റെ പാപമെല്ലാം പോക്കി
നിന്നെ ദൈവപൈതലാക്കി മാറ്റുമേ;- കൃപ
