Yahova ninte kashdakalathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 500 times.
Song added on : 9/26/2020

യഹോവ നിന്റെ കഷ്ടകാലത്തിൽ

യഹോവ നിന്റെ കഷ്ടകാലത്തിൽ
നിനക്കു സഹായം നൽകിടട്ടെ
യാക്കോബിൻ ദൈവം തിരുക്കരത്താൽ
നിന്നെ അനുദിനം നടത്തിടട്ടെ

ആശ്രയിക്കാം തൻ ഭൂജബലത്തിൽ
ആരാധിക്കാം പരിശുദ്ധനെ
ആശ്വാസദായകൻ ആരിലും ഉന്നതൻ
ആരാധനയ്ക്ക് യോഗ്യൻ താൻ

1 നിന്റെ പ്രാർത്ഥനയ്ക്കുത്തരം അരുളുമവൻ
സ്തോത്രയാഗങ്ങളിൽ പ്രസാദിച്ചീടും
നിന്റെ ക്ലേശമെല്ലാം നീങ്ങിടും
നിത്യസന്തോഷം നിനക്കേകിടും;- ആശ്രയി

2 നിന്റെ നിലവിളി കേട്ടവൻ വിടുതൽ നൽകും
പാപശാപങ്ങൾ രോഗങ്ങൾ നീക്കിടും താൻ
നിന്റെ അകൃത്യമെല്ലാം മോചിക്കും
സ്വർഗ്ഗ സൗഭാഗ്യം നിനക്കേകിടും;- ആശ്രയി…



An unhandled error has occurred. Reload 🗙