Nithya vannanam ninakku sathyadeivame lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
1 nithya vannanam ninakku sathyadeivame
sthothravum jayavum yogyam-athyunnathane
2 marthya kulathin srishtaave-nithyapithaave
sathya vishvaasikal cheyyum sthothram ninakke
3 ethrayo manoharam nin-krithyangalellaam
chithramathi-chithramava - ethrayo shreshdam
4 kerubukal maddhye vasikkum-sarvashakthane
urviyengum vyapichedum ninakkennum sthothram
5 manava’kulathil paapam mochanam cheyvaan
henamai kurishil shaapam-theertha parane
6 ninnil vishvasikkunna vanennekkum moksham
thannarulaan unnathathil chernna parane
7 sarva bahu-maanam sarva-mahathvam sthuthiyum
sarveshvaranaaya yeho’vaaikku thaan-amen
നിത്യവന്ദനം നിനക്കു സത്യദൈവമേ
1 നിത്യവന്ദനം നിനക്ക് സത്യദൈവമേ
സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ
2 മർത്യകുലത്തിൻ സൃഷ്ടാവേ നിത്യപിതാവേ
സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ
3 എത്രയോ മനോഹരം നിൻ-കൃത്യങ്ങളെല്ലാം
ചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠം
4 കെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനേ
ഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രം
5 മാനവകുലത്തിൻ പാപം മോചനം ചെയ് വാൻ
ഹീനമായ് കുരിശിൽ ശാപം-തീർത്ത പരനെ
6 നിന്നിൽ വിശ്വസിക്കുന്നവർക്കെന്നേക്കും മോക്ഷം
തന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേ
7 സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും
സർവ്വേശ്വരനായ യഹോവയ്ക്കു താൻ-ആമേൻ
