Dureyaa kunnathil kanunnu krushathe lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 383 times.
Song added on : 9/16/2020
ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്
ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്
നിന്ദ പീഡ തൻ പ്രതിരൂപം
പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ
ലോകപാപത്തിനായ് യാഗമായ്
ഞാൻ സ്നേഹിക്കുമാ ക്രൂശിനെ
സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ
ചേർത്തണച്ചിടുമാം ക്രൂശിനെ
താൻ കിരീടങ്ങൾ നൽകും വരെ
കാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം
എന്നാലെന്നുടെ പ്രമോദമാം
ദൈവ കുഞ്ഞാടതിൽ വീണ്ൻ പ്രഭ വെടിഞ്ഞു
പാപം പേറി കാൽവരി ഇരുളിൽ
കാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽ
വിളങ്ങിടും മഹൽ സൗന്ദര്യം
ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു
ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി -ഞാൻ
കാണുമാ ക്രൂശതിൽ ദാസിയാം (ദാസനാം) ഏഴ ഞാൻ
അതിൽ നിന്ദ പേറിടും മോദാൽ
വിളിച്ചീടുമവൻ ആ ദിനം ഭവനേ
നിത്യം പങ്കിടും തൻ മഹത്വം