Kanunnu njaan ente vishvasa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 kanunnu njaan ente vishvasa kankalaal
mohanamerunna shobhitha pattanam
kelkkunnu njaanente naattile ghoshangal
veenakal meettunna dootharin modangal

aanandame paramaanandame athu
shaalempure vasam aanandame

2 shobhaname athu aaraal varnnichidam
saamyamakannoru vagdatha naadine
purvva pithakkalavideyetheeduvaan
labhamathokkeyum chedamennenni haa!;- aananda...

3 kannimaykkum nerathinnullil njanithaa
kannunerillatha naadathilethidum
vinnin vihayassil paadipparannu njaan
vazhthidum priyane nithya nithyayugam;- aananda...

4 onnumenikkini venda ie parithil
annannullavashyam karthan nadathumpol
loka mahathvangal chappum chavarume
yathrakkathonnum sahayamallethume;- aananda...

This song has been viewed 507 times.
Song added on : 9/19/2020

കാണുന്നു ഞാനെന്റെ വിശ്വാസ കൺകളാൽ

1 കാണുന്നു ഞാനെന്റെ വിശ്വാസ കൺകളാൽ
മോഹനമേറുന്ന ശോഭിത പട്ടണം
കേൾക്കുന്നു ഞാനെന്റെ നാട്ടിലെ ഘോഷങ്ങൾ
വീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾ

ആനന്ദമേ പരമാനന്ദമേ അതു
ശാലേംപുരേ വാസം ആനന്ദമേ

2 ശോഭനമേ അതു ആരാൽ വർണ്ണിച്ചിടാം
സാമ്യമകന്നൊരു വാഗ്ദത്ത നാടിനെ
പൂർവ്വ പിതാക്കളവിടെയെത്തീടുവാൻ
ലാഭമതൊക്കെയും ഛേദമെന്നെണ്ണി ഹാ!;- ആനന്ദ...

3 കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാ
കണ്ണുനീരില്ലാത്ത നാടതിലെത്തിടും
വിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻ
വാഴ്ത്തിടും പ്രിയനെ നിത്യ നിത്യായുഗം;- ആനന്ദ...

4 ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽ
അന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾ
ലോക മഹത്വങ്ങൾ ചപ്പും ചവറുമെ
യാത്രക്കതൊന്നും സഹായമല്ലേതുമേ;- ആനന്ദ...



An unhandled error has occurred. Reload 🗙