Mayalokam vitte maruvasiyam paradeshikke lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

mayalokam vitte maruvasiyam paradeshikk
seeyon puriyennoru naadunde
svargga seeyon puriyennoru naadunde

1 paalum thenumozhukum vagdatha kanaan naade
malinyamillaa nalla bhagyanade
malinyamillaa-thava  papashapangalillaa
chelezhum bhaktharin vishuddha naade;- maya...

2 jeeva jalanadiyin theerathe jeevatharu
jeevaphalangalumaay ninnidunnu
ravilla vilakkinem aadithyashbha venda
mevum vishuddha nithya rajakkalay;- maya...

3 kannuner thudachidum daivam than kannil ninne
mannile khinnathakalilla vinnil
dahavishappumilla roga'maranamilla
aahaa! enthoraanandam punyanaade;- maya...

4 yathrayum therarray kshenavum marridaray
mathranerameyullu naattil cheraan
allal vedinjnju thava vallabhan kaanthayay
halleluyyaa ganangal paadivaazhaam;- maya...

This song has been viewed 1112 times.
Song added on : 9/20/2020

മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്

മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
സീയോൻ പുരിയെന്നൊരു നാടുണ്ട്
സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട് 

1 പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേ
മാലിന്യമില്ലാ നല്ല ഭാഗ്യനാടേ
മാലിന്യമില്ലാ-തവ  പാപശാപങ്ങളില്ലാ
ചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ...

2 ജീവജലനദിയിൻ തീരത്ത് ജീവതരു
ജീവഫലങ്ങളുമായ് നിന്നിടുന്നു
രാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ട
മേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ...

3 കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്
മന്നിലെ ഖിന്നതകളില്ല വിണ്ണിൽ
ദാഹവിശപ്പുമില്ല രോഗമരണമില്ല
ആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ...

4 യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്
മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻ
അല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്
ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ...



An unhandled error has occurred. Reload 🗙