Yeshu sannidhi mama bhagyam lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
yeshu sannidhi mama bhagyam
klesham maatti mahaa santhosham ekunna-yeshu
1 shuddhathm-avanudinam ennullil vasichenne
parthhippan padippikkunnerame-ppozhum;-
2 daiva vachanamathil dhyanicheduvanathi-
raavile than paadam prapikkunneram;-
3 papathaal ashuddhenay therum sameyamanu-
thapa hridayamode njananayumpol;-
4 loka chithakalakum bhara chumedathinal
aakulappettu thalarnneedunna neram;-
5 dukhangkal hridayathe muttum-thakarthedumpol
okkeyum sahichedan shakthi nalkunna;-
6 eethoru sameyamenn’anthatha-yathumulam
patha ariyathe njaan valanjalaumpol;-
7 thakka sameyamella muttum prayasavum than
makkalkku theerthu koduthedunnoren;-
8 shathruvin parekshayen nere vannedunnoru
mathrayil jayam nalki rakshichedunna;-
9 mannidam athilente kannadanjathin shesham
ponnu lokavasathil ennum ennekkum;-
യേശു സന്നിധി മമ ഭാഗ്യം
യേശു സന്നിധി മമ ഭാഗ്യം
ക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന-യേശു..
1 ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെ
പ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും;- യേശു..
2 ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി-
രാവിലെ തൻപാദം പ്രാപിക്കുന്നേരം;- യേശു..
3 പാപത്താലശുദ്ധനായ് തീരും സമയമനു-
താപഹൃദയമോടെ ഞാനണയുമ്പോൾ;- യേശു..
4 ലോകചിന്തകളാകും ഭാരച്ചുമടതിനാൽ
ആകുലപ്പെട്ടു തളർന്നീടുന്ന നേരം;- യേശു..
5 ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകര്‍ത്തീടുമ്പോൾ
ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന;- യേശു..
6 ഏതൊരു സമയമെന്നന്ധതയതുമൂലം
പാതയറിയാതെ ഞാൻ വലയുമ്പോൾ;- യേശു..
7 തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻ
മക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ;- യേശു..
8 ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു
മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന;- യേശു..
9 മന്നിടമതിലെന്റെ കണ്ണടഞ്ഞതിൻ ശേഷം
പൊന്നു ലോകവാസത്തിൽ എന്നും എന്നേയ്ക്കും;- യേശു..
