Ente aashrayam yeshuvilam lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
ente aasrayameshuvilam
enikkenum elaamavanam
santhapathilum enthapathilum
santhathavumen sankethamavan (2)
1 enne nadathunna than kripayal
ennum karuthunnu than karathaal
inale innum ennum ananyan
yeshu enikku ethra nallavan - ente..
2 ullam thakarnu thalarneedumbol
oota sodarar akaneedumbol
etamadutha nalla thunayaay
mutum eniken yeshuvundalo - ente...
3 enne oru naaLum kaividilla
enna vagdathamundenikke
bhayappedilla bhramikkayilla
bhaviyorthu njaan bharappedilla
3 ente naalukal theernoduvil
ethum swargeeya bhavanamathil
anthyam vareyum karthan vayalil
adhwanikum njan visramamenye - ente...
എന്റെ ആശ്രയമേശുവിലാം
എന്റെ ആശ്രയം യേശുവിലാം
എനിക്കെന്നും എല്ലാമവനാം
സന്താപത്തിലും എന്താപത്തിലും
സന്തതവുമെൻ സങ്കേതമവൻ
1 എന്നെ നടത്തുന്നു തൻ കൃപയിൽ
എന്നും കരുതുന്നു തൻകരത്തിൽ
ഇന്നലെ, ഇന്നും എന്നും അനന്യൻ
യേശു എനിക്കു എത്ര നല്ലവൻ
2 ഉള്ളം തളർന്നു തകർന്നിടുമ്പോൾ
ഉറ്റ സോദരർ അകന്നിടുമ്പോൾ
ഏറ്റം അടുത്ത നല്ല തുണയായ്
മുറ്റും എനിക്കെൻ യേശുവുണ്ടല്ലോ
3 എന്നെ ഒരു നാളും കൈവിടില്ല
എന്ന വാഗ്ദത്തമുണ്ടെനിക്ക്
ഭയപ്പെടില്ല ഭ്രമിക്കയില്ല
ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ല
4 എന്റെ നാളുകൾ തീർന്നൊടുവിൽ
എത്തും സ്വർഗ്ഗീയ ഭവനമതിൽ
അന്ത്യംവരെയും കർത്തൻ വയലിൽ
അദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ