Daivathin paithale kleshikka lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
Daivathin paithale kleshikka venda nee
Nin daivam shakthanam daivam than
1 kalimanninal ninne srishticha daivam than
ninnude daivamennorkka nee;-
2 misrayemin adimayil ninnu than makkale
viduvicha van karam ullavan;-
3 israyel janathinay chenkadal bhagichon
ninnodu koodennum undallo;-
4 marubhoovil mannayal avare poshippicha
kaarunyavanallo nin priyan;-
5 para pilarnnu than janathin daham thertha
Israyelin daivam nin priyan;-
6 kadalinmel nadannavan kattine shasichon
thirakal adakkiyon nin priyan;-
7 kurudarkku kazhchayum chekidarkku kelviyum
nalkiya daivam than nin priyan;-
8 cheriyo'ranch’appathal ayyayirangkale
poshippichonallo nin priyan;-
9 dahikkuvorkkelam jeeva jalam nalkum
jeevan urava than nin priyan;-
10 bharangkal okkeyum than mel nee veykkuka
ellam chumannidum shakthanil;-
ദൈവത്തിൻ പൈതലെ ക്ളേശിക്ക വേണ്ട നീ
ദൈവത്തിൻ പൈതലെ ക്ലേശിക്ക വേണ്ട നീ
നിൻ ദൈവം ശക്തനാം ദൈവം താൻ
1 കളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻ
നിന്നുടെ ദൈവമെന്നോർക്ക നീ;-
2 മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെ
വിടുവിച്ച വൻ കരം ഉള്ളവൻ;-
3 യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻ
നിന്നോടു കൂടെന്നും ഉണ്ടല്ലോ;-
4 മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ച
കാരുണ്യവാനല്ലോ നിൻ പ്രിയൻ;-
5 പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്ത
യിസ്രയേലിൻ ദൈവം നിൻ പ്രിയൻ;-
6 കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻ
തിരകൾ അടക്കിയോൻ നിൻ പ്രിയൻ;-
7 കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയും
നല്കിയ ദൈവം താൻ നിൻ പ്രിയൻ;-
8 ചെറിയേരഞ്ചപ്പത്താൽ അയ്യായിരങ്ങളെ
പോഷിപ്പിച്ചോനല്ലോ നിൻ പ്രിയൻ;-
9 ദാഹിക്കുവോർക്കെല്ലാം ജീവ ജലം നല്കും
ജീവൻ ഉറവ താൻ നിൻ പ്രിയൻ;-
10 ഭാരങ്ങൾ ഒക്കെയും തൻ മേൽ നീ വെയ്ക്കുക
എല്ലാം ചുമന്നിടും ശക്തനിൽ;-
