Aashakal than chirakukalil lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
Aashakal than chirakukalil
anashvaratheerathu njaan chennu
anavaratham doothar sthuthi cheyum
nathhane aanandathode njaan kandu
1 Aayiramayiram dootha’samgeethangal
Aamodamode paadunnu (2)
athin naduvil njaan cheruveena meetti
aathmeyagethangal paadi paadi njaan;- Aashakal
2 aa svarganadinte veethhikal kaanukil
aarum kothicheedum ennume (2)
aanandam karakavinjozhukidum
aa svarnnaveethhikal kandaal aarilum;- Aashakal
3 aa nava’gehathin kaazcha manojamaam
aamodamekume aarilum (2)
aathma’svaroopanaa’meeshane
aamodamode shuddhar vaazthume;- Aashakal
ആശകൾ തൻ ചിറകുകളിൽ
ആശകൾ തൻ ചിറകുകളിൽ
അനശ്വരതീരത്തു ഞാൻ ചെന്നു
അനവരതം ദൂതർ സ്തുതി ചെയ്യും
നാഥനെ ആനന്ദത്തോടെ ഞാൻ കണ്ടു
1 ആയിരമായിരം ദൂതസംഗീതങ്ങൾ
ആമോദമോടെ പാടുന്നു (2)
അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടി
ആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾ
2 ആ സ്വർഗ്ഗനാടിന്റെ വീഥികൾ കാണുകിൽ
ആരും കൊതിച്ചീടും എന്നുമേ(2)
ആനന്ദം കരകവിഞ്ഞൊഴുകിടും
ആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾ
3 ആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാം
ആമോദമേകുമേ ആരിലും(2)
ആത്മസ്വരൂപനാമീശനെ
ആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ
