Unaruka neeyen athmave cheruka lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 4.

1 unaruka neeyen aathmaave cheruka yeshuvin arikil nee
thunayavan allaatharullu ezhakal namme palippaan

2 puthiyoru naal namukkananjuvannu engane naaminnu jeevichidum
khedathin thirakal aalalanjidathe yeshuve nokki naam jeevikkanam;-

3 poyoru divasam athupole bhuvile vasavum neengippom
neeyathu dhyanicheshangkal aashrayam puthukkanam’eekshanathil;-

4 veedum’illaarumi’llonnumillee lokathilenikkennorkkuka nee
vittakalum neeyoru naalil undennu thonnunna sakalatheyum;-

5 nithya’saubhagyangal anubhavippan svarggathil namukkulla veedumathi
nithya jeevamritha’moda’maninjappante madiyil vasikkarutho;-

6 snehithar namukkunde svarggathil daivathin dutharum parishuddharum
sneham kondeshuve vaazhthippadam avide namukkennum padarutho;-

7 kristhante kaahalam oothum dhvani kelkkumo ie dinam aararinju?
vishrama vasathilakumo naam ethinum orunguk’enn’aathmaave;-

This song has been viewed 5789 times.
Song added on : 9/25/2020

ഉണരുക നീയെന്നാത്മാവേ ചേരുക

1 ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ
തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ

2 പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും
ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം;-

3 പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ;-

4 വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ
വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും;-

5 നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
നിത്യജീവാമൃതമോദമണിഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ;-

6 സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും
സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ;-

You Tube Videos

Unaruka neeyen athmave cheruka


An unhandled error has occurred. Reload 🗙