Ennil udikkename kristheshuve lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 348 times.
Song added on : 9/17/2020

എന്നിലുദിക്കേണമേ ക്രിസ്തേശുവേ

എന്നിലുദിക്കേണമേ ക്രിസ്തേശുവേ 
എൻ നീതിയിൻ സൂര്യനേ

1 എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു
നിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ
എന്മേൽ ശോഭിക്കണമേ

2 ജീവപ്രകാശമേ! എൻ ജീവശക്തിയേ! 
ദൈവത്തിൻ തേജസ്സിനാൽ 
മിന്നിടുന്നോർ ഉദയനക്ഷത്രമേ!

3 മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു 
ഏകമായ് കാക്കണമേ എൻ മാനസം 
നിന്മേലുള്ളോർ നോട്ടത്തിൽ

4 നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ 
ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ 
എൻആനന്ദം പൂർണ്ണമാം

5 മരണത്തിൻ നിഴലാം താഴ്വരയിലും നീ 
ശരണമാകുന്നതാൽ ഈ വിശ്വസിക്കു
ഒന്നുമില്ല പേടിപ്പാൻ

6 എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ 
എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും 
ദൈവകുമാരനേ! നീ

7 സകല ഭൂഗോളവും മൂടിടും രാത്രിയെ 
പകലായി മാറ്റണമേ നിൻ ശോഭയാൽ 
എല്ലാം പ്രകാശിക്കുവാൻ

 



An unhandled error has occurred. Reload 🗙