Thiruvachanam athu suravachanam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 354 times.
Song added on : 9/25/2020

തിരുവചനം അതു സുരവചനം

1 തിരുവചനം അതു സുരവചനം
ശുഭവചനം അതു ബഹുഗഹനം
നുകരുകിലേവനുമതിമധുരം
തരുമതു മനുജനു നവജനനം

2 പഥികനു പാതയിലൊളി വിതറും
പദമിടറാസഖിയായമരും
മദമിളകാതുപദേശകരും
വദനമതിൽ പുതു കുതുകമതും;-

3 ദാഹപശിക്കതു ശമനവുമാം
മോഹപിശാചിനു മരണവുമാം
ദേഹി ദേഹാധികൾക്കൗഷധമാം
മാമഹിമാതന ഖനിയുമതാം;-

4 ഗുരുവരനേശുവിന്നരുൾ വചനം
കരുതുകിലായതു ബഹുസുഖദം
എതിരികളേവരും എരിനരകേ
പൊരിയുമതാൽ മനമുരുകീദിനം;-



An unhandled error has occurred. Reload 🗙