Shree yeshu nathhante mahathmyame lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 267 times.
Song added on : 9/24/2020
ശ്രീയേശു നാഥന്റെ മഹാത്മ്യമേ ഹാ എത്രയോ
1 ശ്രീയേശു നാഥന്റെ മഹാത്മ്യമേ! ഹാ എത്രയോ രമ്യമേ!
ആരാലും വർണ്യമല്ലാത്തവണ്ണമാണവൻ മാഹാത്മ്യം
2 മാലിന്യമേശാത്ത ജീവിതവും മാറാത്ത മാസ്നേഹവും
മാനവപാപ മോചനവും ശ്രീമാനുവേലിൽ മാത്രം
3 ആയിരമായിരമാളുകളിൽ ആരിലും സൗന്ദര്യവാൻ
പാരിലുണ്ടാകും മാലുകളാകും മാറയിൽ മാധുര്യവാൻ
4 ഏതൊരു നേതാവുമീഭൂതലേ ചാവിന്നുമുൻ വീഴുമേ
നേതാവും മൃത്യുജേതാവും ക്രിസ്തുനാഥനൊരാൾ മാത്രം
5 ലോകാധിപത്യം ഭരമേൽക്കുവാൻ ആകെ തൻകീഴാക്കുവാൻ
ഏകാധികാരിയായ് വാഴുവാനും യോഗ്യനവൻ മാത്രം
ആനന്ദം ആനന്ദം ആനന്ദമേ : എന്ന രീതി