Athyunnathan than marravil vasikkum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Athyunnathan than marravil vasikkum
bhrthyarethrra saubhaagyashaalikal
mrthyubhayam muttumakannu paadum
athyuchchathil swargeeya samgeetham
ithrabhagyam verilla cholluvan
idharayil nishchayamay (2)
2 sarvashakthan thanchirakinu keezhil
nirbhayanay santhatham vazhum njaan
ghora-thara mariyo kodunkatto
koorirulo pedippanillonnum;-
3 daivamente sangethavum kottayum
divyasamaadhaanavum rakshayum
aapathilum rogadukhangalilum
aashvaasavum santhoshageethavum;-
4 snehitharum bandhumithrar eevarum
kaivittaalum khedippaan enthullu
vaanam bhumi marippoyeedilum than
vagdathamo nilkkum susthiramay;-
അത്യുന്നതൻ തൻ മറവിൽ വസിക്കും
1 അത്യുന്നതൻ തൻ മറവിൽ വസിക്കും
ഭൃത്യരെത്ര സൗഭാഗ്യശാലികൾ!
മൃത്യുഭയം മുറ്റുമകന്നു പാടും
അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം
ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ
ഇദ്ധരയിൽ നിശ്ചയമായ് (2)
2 സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ
നിർഭയനായ് സന്തതം വാഴും ഞാൻ
ഘോരതര മാരിയോ കൊടുങ്കാറ്റോ
കൂരിരുട്ടോ പേടിപ്പാനില്ലൊന്നും;-
3 ദൈവമെന്റെ സങ്കേതവും കോട്ടയും
ദിവ്യസമാധാനവും രക്ഷയും
ആപത്തിലും രോഗദുഃഖങ്ങളിലും
ആശ്വാസവും സന്തോഷ ഗീതവും;-
4 സ്നേഹിതരും ബന്ധുമിത്രരേവരും
കൈവിട്ടാലും ഖേദിപ്പാൻ എന്തുള്ളു
വാനം ഭൂമി മാറിപ്പോയീടിലും തൻ
വാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്;-
