Balarakunna njangale yeshu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

balarakunna njangale yeshuthampuraan kayyilelkkanam
balarakunna njangalkkum krupa thannu mokshathilakkanam

svargarajyathil vannu njangalum bhagyashalikalakuvan
thakka pathayilakkanam yeshuthampuraan krupayonninaal

pandu thaan bhoovil vanna kalathu balareyanachennapol
innum baalare cherkkuvaan karam neettane krupa nalkane

balanmar palar lokam vittum nin marvil cherunnu nithyamay
balanmareyumorkkane ninte aashvasasthalavasathil

enthu njangalal cheyvathinningu sadhyamamathinnappane
shakathiyum nalla budhiyum nalki rakshaka vazhi kaattane

pennunayakan vanameghathil vannu makkale cherkkuma-
nnashayodu ninmakkalayi njangalangu cherumarakanam

This song has been viewed 889 times.
Song added on : 9/15/2020

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം

സ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽ

പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ

ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായി
ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽ

എന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ

പെന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ-
ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം

You Tube Videos

Balarakunna njangale yeshu


An unhandled error has occurred. Reload 🗙