Yeshuvil aashrayam vacheduka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 325 times.
Song added on : 9/27/2020

യേശുവിൽ ആശ്രയം വച്ചീടുക

യേശുവിൽ ആശ്രയം വച്ചീടുക
അവൻ തന്നെ ആശ്രയം ആയിരിക്ക(2)

ഏതൊരു ഖേദവും വന്നീടിലും
യേശുവാണെന്നുടെ സങ്കേതമേ(2)

1 രോഗങ്ങളാൽ ഞാൻ തളർന്നീടുമ്പോൾ
ക്ലേശങ്ങളാൽ ഞാൻ തകർന്നീടുമ്പോൾ(2)
ക്രൂശിൽ മരിച്ചെന്നെ വീണ്ടെടുത്ത
കർത്തനെൻ കാവലായ് കൂടെയുണ്ട്;- യേശുവിൽ…

2 മനുഷ്യരിൽ ആശ്രയം വ്യർത്ഥമല്ലോ
യേശുവിൽ ആശ്രയം അർപ്പിച്ചീടും ഞാൻ(2)
ജീവിത പാതയിലനുദിനവും
ഈശൻ എന്നെ വഴിനടത്തീടുമേ;- യേശുവിൽ... 

3 ശത്രുക്കളാൽ ഞാൻ വലഞ്ഞീടിലും
സാത്താന്യ ശക്തിയാൽ തളർന്നീടിലും(2)
ശക്തീകരിച്ചെന്നെ വഴി നടത്തും
ശാന്തമായ് തുറമുഖത്തണഞ്ഞിടും ഞാൻ;- യേശുവിൽ...



An unhandled error has occurred. Reload 🗙