Anupama gunagananeeyan kristhu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
anupama gunagananeeyan kristhu
arunodaya prabhapoorithan
akame aanandadayakan
1 shokonmukha nara aashrayam avan
paaponmukha nara rakshakan
rogonmukha jada saukhyadaayakan
veeronmukha balakaaranan;-
2 jeevan eekunna daivavum
jeevajalathinuravidavum
jeevamrthamozhi thookidum anudinam
jeevan vazhiyum sathyavum;-
3 vinayam thannude saagaram
abhayam eevarkkum saadaram
daivathinnude saraamsham-para
maathmavinnum jeevaamsham;-
4 chiththe mangalakaaranan
mrthyu bheethi samhaarakan
paarthaal paaridamaakeyum-prrabhu
orthaal jeevithasaaravum;-
5 vaanoliyil thelivvridum
vaanavaril mahimaasanan
vaane poyudayon varum-veendum
vaanil nammeyum cherkkuvaan;-
അനുപമ ഗുണഗണനീയൻ ക്രിസ്തു
അനുപമ ഗുണഗണനീയൻ ക്രിസ്തു
അരുണോദയ പ്രഭപൂരിതൻ
അകമേ ആനന്ദദായകൻ
1 ശോകോന്മുഖ നര ആശ്രയം അവൻ
പാപോന്മുഖ നര രക്ഷകൻ
രോഗോന്മുഖ ജഡ സൗഖ്യദായകൻ
വീരോന്മുഖ ബലകാരണൻ;-
2 ജീവൻ ഏകുന്ന ദൈവവും
ജീവജലത്തിനുറവിടവും
ജീവാമൃതമൊഴി തൂകിടും അനുദിനം
ജീവൻ വഴിയും സത്യവും;-
3 വിനയം തന്നുടെ സാഗരം
അഭയം ഏവർക്കും സാദരം
ദൈവത്തിന്നുടെ സാരാംശം-പര
മാത്മാവിന്നും ജീവാംശം;-
4 ചിത്തേ മംഗളകാരണൻ
മൃത്യു ഭീതിസംഹാരകൻ
പാർത്താൽ പാരിടമാകെയും-പ്രഭു
ഓർത്താൽ ജീവിതസാരവും;-
5 വാനൊളിയിൽ തെളിവേറിടും
വാനവരിൽ മഹിമാസനൻ
വാനേ പോയുടയോൻ വരും-വീണ്ടും
വാനിൽ നമ്മെയും ചേർക്കുവാൻ;-