Thumga prathapamarnna sreyeshu nayakane lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Thumga prathapamarnna sreyeshu nayakane
Njagalkku nanma cheytha karunnya varidhiye
Vanangidunndiyar thava padangal aashrayame

2 Nimalamaya raktham sharmada nee chorinju
Knmasham poki dushkarma’bhalathil ninnu
Viduthal cheythathinal-njagaladi vanagidume

3 Gatha’shameneyenna thottahil’ethi bhavan
Raktham viyartha’adika duka’manubhavicha
Charitha’morthidumpol manamurukidunne para

4 Hannasum kayyaphavum herodu’mannu nine
Nindichu peedchytha’thellam sahichuvallo
Maruthathilla thellum-roma’governer munnilum nee

5 peshippulampi dushdar krooshichidum pozhuthum
vashikkadhenamayi thernnilla nin hridayam
vimalakanthi chernnu mukham vilangi shanthiyarnna

6 nin saumyamam svabhavam nannay padichadiyar
van prathikoolyamadhye mumpottu yathra cheyvan
thirumukha prakasham njangalkkarulka nee sathatham

7 lokaika sadguruve svarjevanakkaruve
dasarkkabheshdamekum mandaramam tharuve
thiruvadi niyatham njangalkkarulanam abhayam

8 thathvavitham muniye dushdalokashaniye
Sathyaveda dhvaniye jevagamakkaniye
karunayin dhuniye njangal varunnitha thaniye

This song has been viewed 1094 times.
Song added on : 9/25/2020

തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ ഞങ്ങൾക്കു

1 തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ
ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!
വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേ

2 നിർമ്മലമായ രക്തം ശർമ്മദാ നീ ചൊരിഞ്ഞു
കന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നു
വിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേ

3 ഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ 
രക്തം വിയർത്തധിക ദുഃഖമനുഭവിച്ച
ചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാ

4 ഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ 
നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോ
മറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീ

5 പേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും 
വാശിക്കധീനമായി തീർന്നില്ല നിൻഹൃദയം 
വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്ന

6 നിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർ
വൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്‌വാൻ
തിരുമുഖ പ്രകാശം ഞങ്ങൾക്കരുൾക നീ സതതം

7 ലോകൈക സദ്ഗുരുവേ സ്വർജീവനക്കരുവേ
ദാസർക്കഭീഷ്ടമേകും മന്ദാരമാം തരുവേ
തിരുവടി നിയതം ഞങ്ങൾക്കരുളണമഭയം

8 തത്വവിത്താം മുനിയേ ദുഷ്ടലോകശനിയേ
സത്യവേദധ്വനിയേ ജീവാഗമക്കനിയേ
കരുണയിൻ ധുനിയേ ഞങ്ങൾ വരുന്നിതാ തനിയേ

You Tube Videos

Thumga prathapamarnna sreyeshu nayakane


An unhandled error has occurred. Reload 🗙