Lyrics for the song:
Aathmave vanneduka vishuddha
Malayalam Christian Song Lyrics
ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക
ആത്മാവേ! വന്നീടുക... വിശു-
ദ്ധാത്മാവേ വന്നീടുക
1 ആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-
ളാകെ നീയോർപ്പിക്ക-ഞാൻ
ആയവയോർത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക;- ആത്മാവേ...
2 കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻ
കണ്ണിൽ നിന്നും ദൈവമേ-നിൻ
തൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ...
3 കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻ
ചൊല്ലാലേ വേഗമയ്യോ ദിനം
വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-
കണ്ണുകളെ വേഗം നീ;- ആത്മാവേ...
4 യേശു കുരിശിൽ മരിച്ച സ്വരൂപമെൻ
മാനസം തന്നിൽ ദിനം പ്ര-
കാശിപ്പതിനു തുണയ്ക്കുക ദൈവമേ
ലേശവും താമസിയാ;- ആത്മാവേ...
5 നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാപാപി ഞാൻ നിന്റെ
പൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻ
തന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ...
6 നിഗളം ദുർമോഹമവിശ്വാസം വഞ്ചന
പകയെന്നിവയൊഴിച്ചു എ-
ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ
വേഗം തന്നീടുക നീ;- ആത്മാവേ...
7 അപ്പോസ്തോലരിലറങ്ങിയ വണ്ണമി-
പ്പോളാകാശം പിളർന്നു നീ
ഇപ്പാപിമേലിറങ്ങി ഹൃദയം തന്നി-
ലെപ്പോഴും വാണീടുക;- ആത്മാവേ...
8 ജീവജലമേ കനിഞ്ഞൻപോടെന്നിൽ നീ
മേവാതിരിക്കുമെങ്കിൽ - നിത്യ
ചാവിന്നിരയായിടും മഹാ-പാപി ഞാൻ
ദൈവമേ കൈവിടല്ലെ;- ആത്മാവേ...
9 ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി-
വല്ലഭൻ മുമ്പിലയ്യോ - ഈ
ചെള്ളാമെനിക്കായപേക്ഷിപ്പതിന്നു നീ
തെല്ലും താമസിക്കല്ലെ;- ആത്മാവേ...
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 42 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 70 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 23 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 73 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 59 |
Testing Testing | 8/11/2024 | 20 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 288 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 939 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 187 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 692 |