Bharangal theerthenne cherthiduvan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 bharangal theerthenne chertheduvan
karthave vegam vanneedene
bharangal akannu njaan vishramippan
pin mazhaye vegam ayayakkaname

ennu nin mukham kanum njaan
ethranal ihathil njaan parthidum
svarggathilente paarppidam
svarggathil ennum paadidaam

2 yuddhangal kshamangal bhukampam
ie bhuvilettam varddhikkunne
bhakathanmare devaa kaividalle
marubhuvil kkude nadathedaka;-

3 alayunnee lokamaam samudrathil
nilayilla’athalayunnee sadhukkalkke
thalayakum neeyenye aarullu
palakaa lokam pakaykkunnenne;-

4 enikkayi karutham ennurachathinaal
enikkaayi njaanonnum karuthettilla
vishvasichenathu mathiyenikke
karuneshaa angnge mathi enikke;-

5 karachilin kannuneer thudacheduvaan
aarumille njangalkkee maruvil
arikil vaa thirukkaram viricheduka
anugraham thannu nadatheduka;-

6 thyagavum valarchayum jayajevitham
sampurnnathayum parishuddhiyum
thampuraane njangal’kkekidane
sampurrnnane nee varuvolam;-

This song has been viewed 630 times.
Song added on : 9/15/2020

ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ

1 ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം വന്നീടെണേ
ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ
പിൻ മഴയെ വേഗം അയയ്ക്കണമേ

എന്നു നിൻമുഖം കാണും ഞാൻ
എത്രനാളിഹത്തിൽ ഞാൻ പാർത്തിടും
സ്വർഗ്ഗത്തിലെന്റെ പാർപ്പിടം
സ്വർഗ്ഗത്തിലെന്നും പാടിടാം

2 യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം
ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ
ഭക്തന്മാരെ ദേവാ കൈവിടല്ലേ
മരുഭൂവിൽക്കൂടെ നടത്തീടക;- എന്നു...

3 അലയുന്നീലോകമാം സമുദ്രത്തിൽ
നിലയില്ലാതലയുന്നീ സാധുക്കൾക്ക്
തലയാകും നീയെന്യേ ആരുള്ളു
പാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു...

4 എനിക്കായി കരുതാമെന്നുരച്ചതിനാൽ 
എനിക്കായി ഞാനൊന്നും കരുതീട്ടില്ല
വിശ്വസിച്ചേനതു മതിയെനിക്ക്
കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു...

5 കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ
ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ
അരികിൽ വാ തിരുക്കരം വിരിച്ചീടുക
അനുഗ്രഹം തന്നു നടത്തീടുക;- എന്നു...

6 ത്യാഗവും വളർച്ചയും ജയജീവിതം
സമ്പൂർണ്ണതയും പരിശുദ്ധിയും
തമ്പുരാനേ ഞങ്ങൾക്കേകിടേണേ
സമ്പൂർണ്ണനേ നീ വരുവോളം;- എന്നു...



An unhandled error has occurred. Reload 🗙