Aaradhana samayam athyantha lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Aaraadhana samayam athyantha bhakthimayam
Aaraalum vandyanaam kristhuveyorkkukil
Theerumenn-aamayam
2 Shakthi dhanam sthuthi sthothram bahumathi
Sakalavum kristheshuvinnu jayam Halleluyya
3 Akkaalvari malayil kodumpaapiyen nilayil
Kurishil marichu paapachumadu vahichu thaan thalayil
4 Santhosha shobhanam moonnaam mahal dinam
Sarvva vallabhanuyirthu bhakthare paaduvin keerthanam
5 Pithaavin sannidhi thannil prathinidhi
Sadaa namukku shreeyeshuv undaakayaalilla shikshaavidhi
6 Swarggeya thejassil melil vihaayassil
Vannu namukkavan nalkum prathiphalam doothagana sadassil
7 Jayam jayam jayam halleluyya jayame
Jaya kireedamaniyum kristhu raajanu haa! jayame
ആരാധനാസമയം അത്യന്ത ഭക്തിമയം
1 ആരാധനാസമയം അത്യന്ത ഭക്തിമയം
ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ
തീരുമെന്നാമയം
2 ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി
സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ
3 അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ
കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ
4 സന്തോഷശോഭനം മൂന്നാം മഹത്ദിനം
സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം
5 പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി
സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി
6 സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ
വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ
7 ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ
ജയകിരീടമണിയും ക്രിസ്തുരാജനു ഹാ! ജയമേ
