Aathma manavaalaa thiru sabha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Aathma manavaalaa -thirusabhackkaanandam neeyallaathe
aarumarulukilla avalkkihalokamo yogyamalla

2 Ninne kkurichulla - parinjaanamennathin menma moolam
mannithil laabhaminnu thiru janam ennidum chethamenne

3 Lokaveyil kalarnnu karuthupoy  Dehamennaal-azhakaay
nee karuthi sabhaye pularthidunn atbutham nin krupaye!

4 Ninda chumannidunnu thiru janam mannidam thannilinnu
dhanymennennidunnu athu ninte vandya naamathilennum

5 Porukalereyunde pishaachalpaneramithennu kandu
paaridamaadhikondu nirackkunnu paaramutsaaham poondu

6 Ennu nee vannidumo? durithangal enninin theernnidumo
ennu kothichidunna janangalaam engale cherkkaname

This song has been viewed 378 times.
Song added on : 9/11/2020

ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം

1 ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെ
ആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ല

2 നിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലം
മന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്

3 ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്
നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!

4 നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നു
ധന്യമെന്നെണ്ണിടുന്നു അതു നിന്റെ വന്ദ്യനാമത്തിലെന്നും

5 പോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്
പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്

6 എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോ
എന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ



An unhandled error has occurred. Reload 🗙