Spadika thulyamaam thanka lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 spadika thulyamaam thanka nirmmithamam nagare
kunjaattin kanthayay vinnil vilangidum purathil(2)
chennu chernniduvaan ullam vanchichu mohikkunne
ente aathmaavu dahathaal kezhunne(2)

priyan kudulla vaasam ninakkumpol
prathyasha erunne naalthorum(2)
prananeyum pakachu gamikkunne
pranapriyante premathe orkkumpol(2)

2 mulakkallaakunna kristhuvin kanthayaam sabhayil
yukthamaay cherthallo appostholan’maarodenneyum
divya bhavamathil kristhan purnnatha prapichidaan
divya duthumavan dinamekunnu’- priyan…

3 seeyonin velaye therthu varunninnu rakshakaa
manaalan vaanathil minnal prabha pol velippedum
avanodihathil kaathu paarthidum shuddharodothe
njaanum njodiyide chernnidum meghathil;- priyan…

This song has been viewed 1440 times.
Song added on : 9/24/2020

സ്പടിക തുല്യമാം തങ്ക നിർമ്മിതമാം നഗരേ

1 സ്പടിക തുല്യമാം തങ്ക നിർമ്മിതമാം നഗരേ
കുഞ്ഞാട്ടിൻ കാന്തയായ് വിണ്ണിൽ വിളങ്ങിടും പുരത്തിൽ(2)
ചെന്നു ചേർന്നിടുവാൻ ഉള്ളം വാഞ്ചിച്ചു മോഹിക്കുന്നേ
എന്റെ ആത്മാവു ദാഹത്താൽ കേഴുന്നേ(2)

പ്രിയൻ കൂടുള്ള വാസം നിനക്കുമ്പോൾ
പ്രത്യാശ ഏറുന്നേ നാൾതോറും(2)
പ്രാണനേയും പകൽച്ചു ഗമിക്കുന്നേ
പ്രാണപ്രിയന്റെ പ്രേമത്തെ ഓർക്കുമ്പോൾ(2)

2 മൂലക്കല്ലാകുന്ന ക്രിസ്തുവിൻ കാന്തയാം സഭയിൽ
യുക്തമായ്  ചേർത്തല്ലോ അപ്പോസ്തോലന്മാരോടെന്നെയും
ദിവ്യ ഭാവമതിൽ ക്രിസ്തൻ പുർണ്ണത പ്രാപിച്ചിടാൻ
ദിവ്യ ദൂതുമവൻ ദിനമേകുന്നു;- പ്രിയൻ...

3 സീയോനിൻ വേലയെ തീർത്തു വരുന്നിന്നു രക്ഷകാ
മണാളൻ വാനത്തിൽ മിന്നൽ പ്രഭ പോൽ വെളിപ്പെടും
അവനോടിഹത്തിൽ കാത്തു പാർത്തിടും ശുദ്ധരോടൊത്ത്
ഞാനും ഞൊടിയിടെ ചേർന്നിടും മേഘത്തിൽ;- പ്രിയൻ...

You Tube Videos

Spadika thulyamaam thanka


An unhandled error has occurred. Reload 🗙