Chernnidum naam bhagyanaattil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

chernnidum naam bhaagyanaattil enthaanandam
allalellaam maari ullaasamaai-chernnidum naam
kristhan perkkaai kashdam sahichavar vaanidume
kristhan naamam dharichennennume... chernnidum naam

1 aathmaavin shakthiyil kaakkunnorkkaayi
svarggathil sookshikkum nikshepangal
vaattam maalinyam eeshathavakasham prapichedaan
namme thanikkay vendeduthu... chernnidum naam

2 kashdangalettam vardhichennaalum
ottum bhayam illa pinmaarilla
vittedume dushta lokathin prathapangale
nin veettin darshanam kanda shudhar... chernnidum naam

3 lokathin maalinyam vittodippoyor
veendum athil veenu thottu poyaal
ethra kashdam ethra bhayankara vezhchayathe
mattaarum rakshippaan illihathil... chernnidum naam

4 unnathadauthyam paade maranne
lokathin pinnaale oodidunnoor
oorthiduka svargga saubhagyangal ellaam nashtam
chinthichanutha’picheedil bhaagyam... chernnidum naam

5 kaanthayin vasthram ethrayo shubhram
shudhanmaar nethi pravarthikalaal
halleluyyaa! jayathin ghoshasvaram muzhangum
kunjaattin kalyaana velayathil... chernnidum naam

This song has been viewed 695 times.
Song added on : 9/15/2020

ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം

1 ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദം
അല്ലലെല്ലാം മാറി ഉല്ലാസമായ്,
ക്രിസ്തൻ പേർക്കായ് കഷ്ടം സഹിച്ചവർ വാണിടുമേ
ക്രിസ്തൻ നാമം ധരിച്ചെന്നെന്നുമേ...  ചേർന്നിടും നാം

2 ആത്മാവിൻ ശക്തിയിൽ കാക്കുന്നോർക്കായി
സ്വർഗ്ഗത്തിൽ സൂക്ഷിക്കും നിക്ഷേപങ്ങൾ
വാട്ടം മാലിന്യം ഏശാത്തവകാശം പ്രാപിച്ചീടാൻ
നമ്മെ തനിക്കായി വീണ്ടെടുത്തു... ചേർന്നിടും നാം

3 കഷ്ടങ്ങളേറ്റം വർദ്ധിച്ചെന്നാലും
ഒട്ടും ഭയം ഇല്ല പിന്മാറില്ല
വിട്ടീടുമേ ദുഷ്ടലോകത്തിൻ പ്രതാപങ്ങളെ
വിൺ വീട്ടിൻ ദർശനം കണ്ട ശുദ്ധർ...   ചേർന്നിടും നാം

4 ലോകത്തിൻ മാലിന്യം വിട്ടോടിപ്പോയോർ
വീണ്ടും  അതിൽ വീണു തോറ്റു പോയാൽ
എത്ര കഷ്ടം എത്ര ഭയങ്കര വീഴ്ച്ചയത്
മറ്റാരും രക്ഷിപ്പാനില്ലിഹത്തിൽ... ചേർന്നിടും നാം

5 ഉന്നതദൗത്യം പാടേ മറന്ന്
ലോകത്തിൻ പിന്നാലെ ഓടീടുന്നോർ
ഓർത്തീടുക സ്വർഗ്ഗ സൗഭാഗ്യങ്ങളെല്ലാം നഷ്ടം
ചിന്തിച്ചനുതപിച്ചീടിൽ ഭാഗ്യം...  ചേർന്നിടും നാം

6 കാന്തയിൻ വസ്ത്രം എത്രയോ ശുഭ്രം
ശുദ്ധന്മാർ നീതി പ്രവർത്തികളാൽ
ഹല്ലേലുയ്യാ! ജയത്തിൻ ഘോഷസ്വരം മുഴങ്ങും
കുഞ്ഞാട്ടിൻ കല്യാണവേളയതിൽ...   ചേർന്നിടും നാം

You Tube Videos

Chernnidum naam bhagyanaattil


An unhandled error has occurred. Reload 🗙