Daivam enikkennum sangkethamaakunnu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 337 times.
Song added on : 9/16/2020

ദൈവമെനിക്കെന്നും സങ്കേതമാകുന്നു

ദൈവമെനിക്കെന്നും സങ്കേതമാകുന്നു
ദിവ്യ സമാധാനമുണ്ടെനിക്ക്

1 ഉർവ്വി കുലുങ്ങിലും പർവതം മാറിലും
സർവ്വ സമുദ്രമിളകീടിലും
ദൈവനഗരത്തെ മോദിപ്പിക്കും നദി
സർവ്വദാ എന്നിലൊഴികീടുന്നു;-

2 ആപത്തനർത്ഥങ്ങൾ വന്നീടുകിലൻ സ-
മീപത്തിലേശു താൻ നില്ക്കുന്നുണ്ട്
കോപിച്ചിളകുന്ന സിന്ധുവിനെ യേശു
ശാസിച്ചടക്കുന്നെന്താശ്വാസമെ;- 

3 ഭൂലോകമാകെ ജലപ്രവാഹം കൊണ്ട്
മാലോകരാകെ വശംകെട്ടാലും
മേലായുയർന്നൊരു പെട്ടകത്തിലിരു-
ന്നാലേലുയ്യാ പാടി ആനന്ദിക്കാം;- 

4 സോദോം നിവാസികളാസകലം അതി-
വേദനയോടലറീടുമപ്പോൾ
സോദോമിൽ നിന്നോടി രക്ഷപ്പെടാനൊരു
സോവാറെനിക്കുണ്ടെന്താമോദമെ;- 

5 സങ്കേതമോ എന്റെ ദുർഗ്ഗമോ പെട്ടിയോ
സോവാറൊ സർവ്വം എന്നേശുവത്രെ
തങ്കനിണം ചൊരിഞ്ഞൊരു രക്ഷകനിൽ
ശങ്കയില്ലാതെന്നും പാർത്തിടാമെ;- 

ആനന്ദമുണ്ടെനിക്ക് : എന്ന രീതി



An unhandled error has occurred. Reload 🗙