En pakshamaayen karthan cherum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 en pakshamaayen karthan cherum
than rakshayil njanaashrayikkum
ik?hithiyile paduka?e
nik?hepamay njane??umanne
dure dure vanilonnay
cherumente priyanode
therumen vilapamanne
thorumen ka??erumanne
2 krushilen perkku jeevan thanna
yeshuvin perkku jeevikku? ñjaan
ashayille mattonnumeyen
yathrayilen priyanozhike;- dure dure
3 che?kadalu? yoarddanu monnu?
en vazhiyil thadayukilla
vanmathilu? idinñuvezhu?
than janam aarthu padidumpol;- dure dure
4 en priyane ñjaan ka?unnera?
than prabhayil layikku? nera?
ambarathil vi?a?gku? thejo
rupamay ñjaanu? ma?umanne;- dure dure
എൻ പക്ഷമായെൻ കർത്തൻ ചേരും തൻ രക്ഷയിൽ
1 എൻ പക്ഷമായെൻ കർത്തൻ ചേരും
തൻ രക്ഷയിൽ ഞാനാശ്രയിക്കും
ഇക്ഷിതിയിലെ പാടുകളെ
നിക്ഷേപമായ് ഞാനെണ്ണുമന്ന്
ദൂരെ ദൂരെ വാനിലൊന്നായ്
ചേരുമെന്റെ പ്രിയനോട്
തീരുമെൻ വിലാപമന്ന്
തോരുമെൻ കണ്ണീരുമന്ന്
2 ക്രൂശിലെൻ പേർക്കു ജീവൻ തന്ന
യേശുവിൻ പേർക്കു ജീവിക്കും ഞാൻ
ആശയില്ലേ മറ്റൊന്നുമേയെൻ
യാത്രയിലെൻ പ്രിയനൊഴികെ;- ദൂരെ ദൂരെ
3 ചെങ്കടലും യോർദ്ദാനുമൊന്നും
എൻ വഴിയിൽ തടയുകില്ല
വന്മതിലും ഇടിഞ്ഞുവീഴും
തൻ ജനമാർത്തു പാടിടുമ്പോൾ;- ദൂരെ ദൂരെ
4 എൻ പ്രിയനെ ഞാൻ കാണുന്നേരം
തൻ പ്രഭയിൽ ലയിക്കും നേരം
അംബരത്തിൽ വിളങ്ങും തേജോ
രൂപമായ് ഞാനും മാറുമന്ന്;- ദൂരെ ദൂരെ