Immanuvele nallidayaa vegam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 348 times.
Song added on : 9/18/2020

ഇമ്മാനുവേലെ നല്ലിടയാ വേഗം

ഇമ്മാനുവേലെ നല്ലിടയാ
വേഗം വരണമെ പ്രാണപ്രിയാ;
ഉഷസിലും തമസിലും ഓരോനിമിഷവും
നീ മാത്രമെൻ ശരണം(2)

1 യെരുശലേമിൻ വീഥികളിൽ
പാപമുണരും യാമങ്ങളിൽ
കത്തുന്ന ദീപവും കൈകളിന്തി
കാത്തു നിൽക്കുന്നു കന്യകമാർ;- ഇമ്മാനു...

2 കാഹളനാദം മുഴങ്ങീടുമേ
കല്ലറ വാതിൽ തുറന്നീടുമേ
കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം
അക്ഷയരായങ്ങുയർത്തിടുമേ;- ഇമ്മാനു...

3 സ്വർണ്ണചിറകുള്ള മാലാഖമാർ
സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ
ഞാനെന്റെ കാന്തനാം യേശുവോടു ചേർന്നു
ഹല്ലേലുയ്യാ ഗീതം പാടിടും;- ഇമ്മാനു...



An unhandled error has occurred. Reload 🗙