Ini labhamayathellam chethamayi lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Ini labamayathellam chethamai ennam
vishvasathal otta-modidam;
ini munpottu naam pokam-
vishvasthal pokam pinmari nam poyidalle(2)
aathmakale nedam ini aathmakale nedam(2)
yeshuvinayi pokam-yesuvinayi nedam
pinmari nam poyidalle(2)
2 parthisandhikalil munpil pakachu nilkathe nam
abhishekathal munneram;
prathikulangkal munpil patharidathe nam
prarththhanayal jayikkam;
pokam pokam pokam ie lokathinatatholam
nedam nedam nedam ini athmakkale nedam(2)
kalamereyilla kanthaneshu vanniduvan(2)
3 shuvisheha shabdam muzangidatte
janam Yesuve aringidatte
sakalarum kristhuvil onnayi theratte
thakaratte shathruvin sainyam
illa illa illa tholvi namukkilla-
jayam jayam jayam Yesunalkum jayam(2)
aathma shakthiyale athidhariyami muneram(2)
ഇനി ലാഭമായതെല്ലാം ചേതമായി എണ്ണാം
1 ഇനി ലാഭമായതെല്ലാം ചേതമായി എണ്ണാം
വിശ്വാസത്താൽ ഓട്ടമോടിടാം;
ഇനി മുൻപോട്ടു നാം പോകാം-
വിശ്വാസത്താൽ പോകാം പിന്മാറി നാം പോയിടല്ലേ(2)
ആത്മാക്കളെ നേടാം ഇനി ആത്മാക്കളെ നേടാം(2)
യേശുവിനായി പോകാം-യേശുവിനായി നേടാം
പിന്മാറി നാം പോയിടല്ലേ(2)
2 പ്രതിസന്ധികൾ മുൻപിൽ പകച്ചുനില്ക്കാതെ നാം
അഭിഷേകത്താൽ മുന്നേറാം;
പ്രതികൂലങ്ങൾ മുൻപിൽ പതറിടാതെ നാം
പ്രാർത്ഥനയാൽ ജയിക്കാം;
പോകാം പോകാം പോകാം ഈ ലോകത്തിനദത്തോളം
നേടാം നേടാം നേടാം ഇനി ആത്മാക്കളെ നേടാം(2)
കാലമേറെയില്ല കാന്തനേശു വന്നിടുവാൻ(2)
3 സുവിശേഷ ശബ്ദം മുഴങ്ങിടട്ടെ
ജനം യേശുവെ അറിഞ്ഞിടട്ടെ
സകലരും ക്രിസ്തുവിൽ ഒന്നായിത്തീരട്ടെ
തകരട്ടെ ശത്രുവിൻ സൈന്യം
ഇല്ല ഇല്ല ഇല്ല തോൽവി നമുക്കില്ല-
ജയം ജയം ജയം യേശുനൽകും ജയം(2)
ആത്മശക്തിയാലെ അതിധൈര്യമായ് മുന്നേറാം(2)
