Kashtathakal daivame lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 kashtathakal daivame! ennavakasham thanneallo
vishvasippan mathramalla nalvaram
thanka kashtathakal sahippanum prapthi tha

2 krushinmel njaan kanunnoru-mahal kazhcha ente priyan
kashtathakal sahichayyo! chaakunnu
enne ponkiridam dharippippan aakunnu;-

3 bhakthikathi’shakthi’ennil kashtathakal varddhikumpol
ha! enikkenthaanandamen kashtathakal
daiva sannithiyil shobha’enikkerunnu;-

4 bhakthanaya yobu palakashta nashtam sahichathal
bhagyavanai theernnavan thannayusil
ellaam irattiyai pinne nathhan nalkiye;-

5 mosha pharavon veeduvittu kashtathakal pinthudarnnu
israyelin rekshithavayi theernnavan
daiva puthranodukude nilppan yogyanayi;-

6 misranattil alpakalam-josephenthu khinnanayi
daivamo than paithaline orthallo
avan pharorajan manthri'yaitheernnallo;-

7 vishvasikal aarkum lokam yogyamayi theernnittilla
kashtathakal daivam avarkk’ekunnu
maha bhagya’desham avarkai nalkunnu;-

8 sworppurathil kelkkunnoru maha-shabdam parayunnu
kashtamere sahichingu vannivar
avar shobhitharayi daiva mumpil nilkkunnu;-

This song has been viewed 806 times.
Song added on : 9/19/2020

കഷ്ടതകൾ ദൈവമേ എന്നവകാശം

1 കഷ്ടതകൾ ദൈവമേ! എന്നവകാശം തന്നെയല്ലൊ
വിശ്വസിപ്പാൻ മാത്രമല്ല നൽ വരം
തങ്ക കഷ്ടതകൾ സഹിപ്പാനും പ്രാപ്തിതാ

2 ക്രൂശിന്മേൽ ഞാൻ കാണുന്നൊരു മഹൽക്കാഴ്ച എന്റെ പ്രിയൻ
കഷ്ടതകൾ സഹിച്ചയ്യോ! ചാകുന്നു 
എന്നെ പൊൻകിരീടം ധരിപ്പിപ്പാനാകുന്നു;-

3 ഭക്തിക്കതിശക്തിയെന്നിൽ കഷ്ടങ്ങൾ വർദ്ധിക്കുമ്പോൾ
ഹാ! എനിക്കെന്താനന്ദമെൻ കഷ്ടതകൾ
ദൈവസന്നിധിയിൽ ശോഭയെനിക്കേറുന്നു;-

4 ഭക്തനായ യോബു പലകഷ്ടനഷ്ടം സഹിച്ചതാൽ 
ഭാഗ്യവാനായ് തീർന്നവൻ തന്നായുസ്സിൽ 
എല്ലാം ഇരട്ടിയായി പിന്നെ നാഥൻ നല്കിയേ;-

5 മോശെ ഫറവോൻ വീടുവിട്ടു കഷ്ടതകൾ പിന്തുടർന്നു 
യിസ്രായേലിൻ രക്ഷിതാവായ് തീർന്നവൻ 
ദൈവപുത്രനോടുകൂടെ നില്പാൻ യോഗ്യനായ്;-

6 മീസ്രനാട്ടിലല്പകാലം യോസെഫെന്തു ഖിന്നനായ് 
ദൈവമോ തൻ പൈതലിനെ ഓർത്തല്ലോ 
അവൻ ഫറോരാജൻ മന്ത്രിയായിത്തീർന്നല്ലോ;-

7 വിശ്വാസികളാർക്കും ലോകം യോഗ്യമായിത്തീർന്നിട്ടില്ല 
കഷ്ടതകൾ ദൈവമവർക്കേകുന്നു 
മഹാ ഭാഗ്യദേശമവർക്കായി നല്കുന്നു;-

8 സ്വർപ്പുരത്തിൽ കേൾക്കുന്നൊരു മഹാശബ്ദം പറയുന്നു 
കഷ്ടമേറെ സഹിച്ചിങ്ങു വന്നിവർ 
അവർ ശോഭിതരായ് ദൈവമുമ്പിൽനിൽക്കുന്നു;-

You Tube Videos

Kashtathakal daivame


An unhandled error has occurred. Reload 🗙