Padum njan eshuvine jeevan povolam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

padum njaan yeshuvinnu
jeevan povolam nandiyode

1 padum njan’ennakatharil anudinam vazhum shre’yeshuvinu-oru
kedum kudathenne palikkum nathhane padi sthuthikkumennum;-

2 svantha janamaya thalli’yandhathayil kidannu-bahua
santhapathod’uzannidum purajathi santhathiye vendone;-

3 kattolivin shaka aayirunna ennil nallbhalam nirappan-avan 
vettiyinachenne nallovin tharuvodathu chithichennum;-

4 kanmani polenne bhadramay nithyavum kaval cheythedam ennum
thante kannukondenne nadathidam ennathum oorthathinodamode;-

5 kanthanivanathi modamode meghavahanathil kayari- thante
kanthayo’dullasichanandippa-nezhunnellunna’thorthu kondum;-

This song has been viewed 881 times.
Song added on : 9/21/2020

പാടും ഞാൻ യേശുവിന്നു ജീവൻ പോവോളം

പാടും ഞാൻ യേശുവിന്നു
ജീവൻ പോവോളം നന്ദിയോടെ

1 പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്-ഒരു
കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും;-

2 സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയിൽ കിടന്നു-ബഹു
സന്താപത്തോടുഴന്നീടും പുറജാതി സന്തതിയെ വീണ്ടോനെ;-

3 കാട്ടൊലിവിൻ ശാഖയായിരുന്നയെന്നിൽ നല്ലഫലം നിറപ്പാൻ-അവൻ
വെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരുവോടതു ചിന്തിച്ചെന്നും;-

4 കൺമണി പോലെന്നെ ഭദ്രമായ് നിത്യവും കാവൽ ചെയ്തീടാമെന്നും
തന്റെ കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും ഓർത്തതിമോദമോടെ;-

5 കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി- തന്റെ
കാന്തയോടുല്ലസിച്ചാനന്ദിപ്പാ-നെഴുന്നെള്ളുന്നതോർത്തു കൊണ്ടും;-

You Tube Videos

Padum njan eshuvine jeevan povolam


An unhandled error has occurred. Reload 🗙