Papathil ninnenne koriyeduthu nin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 paapathil ninnenne koriyeduthu nin
puthrathvam ekiyathaal
puthrane nalki rakshayaam nal daanam
snehamodekiyathaal

paadum innum ennum
odum nin paathayil
thedum nin mukhaththe
ethra shobhanam en jeevitham

2 nashamaam kuzhiyil aashayatonaay
shapathil vasichappol
en vilapam neekki puthuganam navil thannu
uthsava vasthram thannathaal;- paadum...

3 nithyanaam daivam en pakshamaakayaal
nithyamaam jeevan thannathaal
nin thirunaamam nithyamen sharanam
nee mathiye enikke;- paadum...

4 vihaga samaamay chirakudharichengil
unnathikalil parrannum
unnathanaamen aathma’naathane
ennaathmaavu keerthikkum;- paadum...

5 kodaanukodi sooryaprabhayekkaal
thejasserrum priyante
pon priya mukham kanuvaan aavthaal
kathu kathirippoo njaan;- paadum...

This song has been viewed 443 times.
Song added on : 9/22/2020

പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ

1 പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ
പുത്രത്വം ഏകിയതാൽ
പുത്രനെ നല്കി രക്ഷയാം നൽ ദാനം
സ്നേഹമോടേകിയതാൽ

പാടും ഇന്നും എന്നും
ഓടും നിൻ പാതയിൽ
തേടും നിൻ മുഖത്തെ
എത്ര ശോഭനം എൻ ജീവിതം

2 നാശമാം കുഴിയിൽ ആശയറ്റോനായ്
ശാപത്തിൽ വസിച്ചപ്പോൾ
എൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നു
ഉത്സവ വസ്ത്രം തന്നതാൽ;- പാടും...

3 നിത്യനാം ദൈവം എൻ പക്ഷമാകയാൽ
നിത്യമാം ജീവൻ തന്നതാൽ
നിൻ തിരുനാമം നിത്യമെൻ ശരണം
നീ മതിയേ എനിക്ക്;- പാടും...

4 വിഹഗ സമാമയ് ചിറകുധരിച്ചെങ്കിൽ
ഉന്നതികളിൽ പറന്നും
ഉന്നതനാമെൻ ആത്മനാഥനെ
എന്നാത്മാവു കീർത്തിക്കും;- പാടും...

5 കോടാനുകോടി സൂര്യപ്രഭയേക്കാൾ
തേജസ്സേറും പ്രിയന്റെ
പൊൻ പ്രിയ മുഖം കാണുവാൻ ആവതാൽ
കാത്തു കാത്തിരിപ്പൂ ഞാൻ;- പാടും...

You Tube Videos

Papathil ninnenne koriyeduthu nin


An unhandled error has occurred. Reload 🗙