Vanam thannude simhasanamam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
This song has been viewed 562 times.
Song added on : 9/26/2020
വാനം തന്നുടെ സിംഹാസനമാം ഭൂമിയോ
വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം
ഇത്രമഹത്ത്വമെഴുന്നൊരു ദൈവം
വന്നോ മന്നിൽ താണവനായ് അവൻ
തീർന്നോ ഹീന മാനവനായ്
1 പാപത്തിൻ വഴിയിൽ നാശത്തിൻകുഴി വീണവനാമെന്നെ
തേടിവരാൻ കൈയ് താങ്ങിയെടുക്കായിൽ
നവനേ തുനിഞ്ഞുള്ളൂ എന്നേശു
2 കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവൻ
കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളംഎന്നേശു
3 കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവൻ
വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം എന്നേശു
4 എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ!
ചിന്തിച്ചിടുകിൽ സിന്ധുസമാനമന്തമില്ലതിരുമില്ലഎന്നേശു