Varume preyan meghathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 556 times.
Song added on : 9/26/2020

വരുമേ പ്രീയൻ മേഘത്തിൽ

1 വരുമേ പ്രീയൻ മേഘത്തിൽ
വരുമേ  പ്രീയൻ വേഗത്തിൽ
വരുമേ  പ്രീയൻ ദൂതരുമായി
മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ

അന്നാളിൽ മണവാളൻ വന്നീടും നേരത്തിൽ
എന്നേയും  തൻകൂടെ സ്വർവീട്ടിൽ ചേർത്തീടുമേ(2)

2 ജാതി ജാതിയോടെതിർത്തിടുമ്പോൾ
രാജ്യം രാജ്യത്തോടെതിർത്തിടുമ്പോൾ
ക്ഷാമ ഭൂകമ്പങ്ങൾ  ഏറിടുമ്പോൾ
നാഥൻ വരവിങ്ങടുത്തുവല്ലോ(2);- അന്നാളിൽ...

3 അത്തി തളിർക്കുമ്പോൾ ഓർത്തിടുക
വേനലടുത്തുവെന്നറിഞ്ഞിടുക
ദൈവരാജ്യം നമുക്കടുത്തുവല്ലോ
യേശുരാജൻ വരവടുത്തുവല്ലോ(2);- അന്നാളിൽ...

4 കടലും കരയുമവൻ ഇളക്കിടുമ്പോൾ
ആകാശം ഭൂമിയും ഇളക്കിടുമ്പോൾ
സകല ജാതികളും അറിഞ്ഞിടുക
സുന്ദര രൂപൻ വെളിപ്പെടാറായ്(2);- അന്നാളിൽ...

You Tube Videos

Varume preyan meghathil


An unhandled error has occurred. Reload 🗙