Varunnithaa nathhan vazhuvan bhumau lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

varunnithaa nathhan vazhuvan bhumau
niranna than parivara padavikalode

1 narannu vazhvan bhumi yorukkinaanaadiyil
naranude maranathal nadannillathennaal;-

2 nara suthanayavan marichuyirthakayaal
bharanamee bhumel cheyvaan labhichavakasham;-

3 pithrubharan’asanamavannu devan nalku-
madhipanaam’avanennu pravachanamunde;-

4 jaricha bharanangal marrichu nekki thante
varicha sathiyodothu bhari’chirunnedaan;-

5 kadina niyamangal thadavu cheythengum thaan
kudilatha vittu dharmmam nadathuvathinnaay;-

6 thannude perkkaayi mannilalanja than
ninditha janangkal nilavili neekkaan;-

7 thiru janangalkkettam durithamiyattiyo-
rarikulangalkku thakka prathikaram cheyvaan;-

8 parama pithavinte thiruhithamothu bhu-
yerushalem puri raaja-nagara’maakkedaan;-

This song has been viewed 719 times.
Song added on : 9/26/2020

വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ

വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ
നിരന്ന തൻ പരിവാര പദവികളോടെ

1 നരന്നു വാഴ്വാൻ ഭൂമി യൊരുക്കിനാനാദിയിൽ
നരനുടെ മരണത്താൽ നടന്നില്ലതെന്നാൽ;- വരുന്നിതാ...

2 നരസുതനായവൻ മരിച്ചുയിർത്താകയാൽ
ഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം;- വരുന്നിതാ...

3 പിതൃഭരണാസനമവന്നു ദേവൻ നൽകു-
മധിപനാമവനെന്നു പ്രവചനമുണ്ട്;- വരുന്നിതാ...

4 ജരിച്ച ഭരണങ്ങൾ മറിച്ചു നീക്കിത്തന്റെ
വരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ;- വരുന്നിതാ...

5 കഠിന നിയമങ്ങൾ തടവു ചെയ്തെങ്ങും തൻ
കുടിലത വിട്ടു ധർമ്മം നടത്തുവതിന്നായ്;- വരുന്നിതാ...

6 തന്നുടെ പേർക്കായി മന്നിലലിഞ്ഞ തൻ
നിന്ദിത ജനങ്ങൾ നിലവിളി നീക്കാൻ;- വരുന്നിതാ...

7 തിരു ജനങ്ങൾക്കേറ്റം ദുരിതമിയറ്റിയോ
രരികുലങ്ങൾക്കു തക്ക പ്രതികാരം ചെയ് വാൻ;- വരുന്നിതാ...

8 പരമപിതാവിന്റെ തിരുഹിതമൊത്തു ഭൂ-
യെരുശലേം പുരി രാജ നഗരമാക്കീടാൻ;- വരുന്നിതാ...

You Tube Videos

Varunnithaa nathhan vazhuvan bhumau


An unhandled error has occurred. Reload 🗙