Vazhthum yeshuve njan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 485 times.
Song added on : 9/26/2020
വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും
വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും യേശുവെ
ഭക്തിയായ് വണങ്ങി നിത്യം വാഴ്ത്തും യേശുവേ
1 സത്യദൈവ ജാതനും സ്തുത്യനാമെൻ നാഥനും
ഭക്തചിന്താമണിയുമായ് പാർത്തിടും ശ്രീയേശുവേ
2 കത്തിയെരിഞ്ഞുള്ളൊരു തീയിൽ നിന്നീക്കൊള്ളിയെ
തൽക്ഷണം വലിച്ചെടുത്തു കാത്ത കൃപാ മൂർത്തിയെ
3 ഘോരമാമിരുളിലെൻ ചാരുവാം വെളിച്ചമായ്
സൂര്യനെപ്പോൽ വിളങ്ങുന്ന കാരണസ്വരൂപിയെ
4 കാട്ടുമരപ്പന്തിയിൽ നാരകമാണെൻ പ്രിയൻ
നാട്ടിലെങ്ങുമൊളി വീശും ശാരോൻ ലില്ലിപ്പുഷ്പവും
5 നായകനുമായവൻ സ്നേഹിതനും താതനും
മായമറ്റ മാതാവുമെൻ മാന്യ ഗുരുഭൂതനും
6 ശീതമതിലുഷ്ണവും ചൂടിലെൻ തണുപ്പതും
ദീന ശയ്യയിലെനിക്കു ദിവ്യമാമൗഷധവും
7 ജീവനേകുമപ്പവും ദിവ്യപാന വസ്തുവും
പ്രേമഗീതവും മധുര വാദ്യവും സമ്പാദ്യവും
8 നാശമില്ലാദ്രവ്യവും പേശലമാം ഹവ്യവും
ആശയുള്ളോർക്കായവൻ താനായതിൽ ഭവ്യവും
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |