Vishvasa jeevitha yaathrayathil lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Vishvaasa jeevitha yaathrayathil
Kashtam prayaasangal earitumpol
Vishvaasa naayakan Yeshu maheshane
Thrukkaram neetti nee thangi natathuka

En pearkkaai krooshathil thoongiyallo
Kaal karam aanikkaai eakiyallo
Enthu njaan thanneetumo naadhaa ninakkaai
Eatukolka enney muttum sampoornamaai

Rogathaal deham kshayichennaalum
Aashwaasam nalkunnon koote unte
Aanippazhuthulla pon karan neetti thaan
Thaangi natathitum anthyam vareyenne

Paazhmaru bhoomiyil paathayorukkuvaan
Paalakan nee ennum kooteyunte
Paarithil ente vaasam kazhiyumpol
Vishramam praapikkum nin maarvil nithyamaai

Vittu pirinjavar Karthanotothe
Aarthu santhoshikkum aa samoohe
Naamum aa koottathil chearnnituvaanaai
Anyam ennennaam ee loka sukhangale

Dhuthanmaar kaahalam oothitumpol
Aakaasha meghathil thaan varumpol
Doore aa shobhitha theerathananju naam
Vaataa kireetangal chootitum nischayam

This song has been viewed 501 times.
Song added on : 9/26/2020

വിശ്വാസ ജീവിത യാത്രയതിൽ

1 വിശ്വാസ ജീവിത യാത്രയതിൽ
കഷ്ടം പ്രയാസങ്ങൾ ഏറിടുമ്പോൾ
വിശ്വാസ നായകനേശു മഹേശനേ
തൃക്കരം നീട്ടി നീ താങ്ങി നടത്തുക

2 എൻപേർക്കായ് ക്രൂശതിൽ തൂങ്ങിയല്ലോ
കാൽ കരം ആണിക്കയ് ഏകിയല്ലോ
എന്തു ഞാൻ തന്നീടുമോ നാഥാ നിനക്കായ്
ഏറ്റു കൊൾക എന്നെ മുറ്റും സമ്പൂർണ്ണമായ്;-

3 രോഗത്താൽ ദേഹം ക്ഷയിച്ചെന്നാലും
ആശ്വാസം നൽകുന്നോൻ കൂടെയുണ്ട്
ആണിപ്പഴുതുള്ള പൊൻ കരം നീട്ടി താൻ
താങ്ങി നടത്തിടും അന്ത്യം വരെയെന്നെ;-

4 പാഴ്മരുഭൂമിയിൽ പാതയൊരുക്കുവാൻ
പാലകൻ നീയെന്നും കൂടെയുണ്ട്
പാരിതിലെന്റെ വാസം കഴിയുമ്പോൾ
വിശ്രമം പ്രാപിക്കും നിൻ മാർവ്വിൽ നിത്യമായ്;-

5 വിട്ടുപിരിഞ്ഞവർ കർത്തനോടൊത്ത്
ആർത്തു സന്തോഷിക്കും ആ സമൂഹെ
നാമും ആ കൂട്ടത്തിൽ ചേർന്നിടുവാനായ്
അന്യമെന്നെണ്ണാം ഈ ലോകസുഖങ്ങളെ;-

6 ദൂതന്മാർ കാഹളം ഊതിടുമ്പോൾ
ആകാശ മേഘത്തിൽ താൻ വരുമ്പോൾ
ദൂരെ ആ ശോഭിത തീരത്തഞ്ഞു നാം
വാടാ കിരീടങ്ങൾ ചൂടിടും നിശ്ചയം;-



An unhandled error has occurred. Reload 🗙