Yahe srishdikarthave lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 2.
This song has been viewed 2748 times.
Song added on : 9/26/2020
യാഹേ സൃഷ്ടികർത്താവേ
യാഹേ സൃഷ്ടികർത്താവേ
മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ
സൃഷ്ടികളിലേറ്റം ധന്യത ചാർത്തി
മർത്യനുന്നതമാം മാനം നൽകീടാൻ
1 നിൻ സ്വരൂപം നൽകിയീമൺമയ മേനി
നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
ജീവശ്വാസമൂതി ആത്മം പകർന്നു
സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി;- യാഹേ…
2 ദിവ്യതേജസ്സേകിയീമൺകൂടാരത്തിൽ
നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ
സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും
നിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും;- യാഹേ...
3 പാപം മൂലം വന്ന ശാപം പോക്കീടാൻ
സ്വന്തപുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ
നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി;- യാഹേ…
4 എത്രയോ വിസ്താരം തൃക്കരങ്ങൾക്ക്
ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാൻ
എണ്ണിത്തീർപ്പാനാമോ നിൻ കൃത്യങ്ങളെ
വർണ്ണിച്ചീടാനാമോ നിൻ മാഹാത്മ്യങ്ങൾ;- യാഹേ...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |
