Rogikalkku nalla vaidyan akumeshu lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
rogikalkku nalla vaidyan akumeshu than pala-
rogikal than namathil aashvasam prapichu
1 vyadhi pedayal valayum marthyaganathil sarvva-
vyadhiyum chumannozhicha nathanivan than;-
2 enthumathram vedanakal svanthameniyil yeshu
shanthamay sahichu manam’nonthenikkay;-
3 thante padapedamente vaidyashalayam
athilundanekam aushadhangal rogashanthikkay;-
4 aushadham enikkavante divyavachanam iee
siddhaushadham tharunnu vimalathma’nimpamay;-
5 vyadhiyilente kidakka maatti virikkunnu bahu
modamayenikku than shushroosha cheyyunnu;-
6 yeshuvin kayyen shirassin melirikkunnu enne
yeshu aashleshichidunnu than valaimkaiyyal;-
രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ
രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ പല-
രോഗികൾ തൻ നാമത്തിൽ ആശ്വാസം പ്രാപിച്ചു
1 വ്യാധി പീഡയാൽ വലയും മർത്യഗണത്തിൽ സർവ്വ-
വ്യാധിയും ചുമന്നൊഴിച്ച നാഥനിവൻ താൻ;-
2 എന്തുമാത്രം വേദനകൾ സ്വന്തമേനിയിൽ യേശു
ശാന്തമായ് സഹിച്ചു മനംനൊന്തെനിക്കായ്;-
3 തന്റെ പാദപീഠമെന്റെ വൈദ്യശാലയാം
അതിലുണ്ടനേകം ഔഷധങ്ങൾ രോഗശാന്തിക്കായ്;-
4 ഔഷധം എനിക്കവന്റെ ദിവ്യവചനം ഈ
സിദ്ധൗഷധം തരുന്നു വിമലാത്മനിമ്പമായ്;-
5 വ്യാധിയിലെന്റെ കിടക്കമാറ്റി വിരിക്കുന്നു ബഹു
മോദമായെനിക്കു താൻ ശുശ്രൂഷ ചെയ്യുന്നു;-
6 യേശുവിൻ കയ്യെൻ ശിരസ്സിൻ മേലിരിക്കുന്നു എന്നെ
യേശു ആശ്ളേഷിച്ചിടുന്നു തൻ വലൈംകൈയ്യാൽ;-
