Vathilil ninnavan muttunnitha swarggeya lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
This song has been viewed 653 times.
Song added on : 9/26/2020
വാതിലിൽ നിന്നവൻ മുട്ടുന്നിതാ സ്വർഗ്ഗീയ
വാതിലിൽ നിന്നവൻ മുട്ടുന്നിതാ സ്വർഗ്ഗീയ വിളി കേൾക്കൂ
നിന്നോടു സ്നേഹത്തിൻ ബന്ധം പുലർത്താൻ
ഹൃത്തിടെ വാതിൽ തുറക്കൂ
1 മരിച്ചവർ തന്നെ അറിയുന്നില്ല
അറിഞ്ഞവർ തന്നെ മറക്കുകില്ല
മരണവും ജീവനും അവൻ കൈയിലെ
തിരഞ്ഞെടുക്കൂ അവൻ ജീവനെയും;-
2 കാണാതെ പോയോരാടിനെപ്പോൽ
പാപത്തിന്നാഴത്തിൽ വീണ നിന്നെ
ബലമുള്ള കരംകൊണ്ടുവീണ്ടെടുപ്പാൻ
കാന്തനാം യേശുവിൻ വിളി കേൾക്കൂ;-
3 കണ്ണുനീർ താഴ്വരയല്ലോ ഇത്
കാണുന്നതൊക്കെയും മായയല്ലോ
മാഞ്ഞിടാരാജ്യം നിനക്കായവൻ
മാറിടാതേശു ഒരുക്കിടുന്നു;-
