Nandi chollaan vakkukalillaayennil lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
nandi chollaan vakkukalillaayennil
ponnu nathhaa ninte van krupaykkaay
varnnichaal theerkkaan aavillenikke
vallabhaa nee cheytha van kriyakal
1 nashakkuzhiyil ninne enne nee kayatti
kuzhanjathaam chettil ninnenne uyarthi
kalukal paramel sthhiramakki nirthiyen
vaayil puthiyoru paattu thannu;-
2 lokathin thangukal maridum neram
nin sneham neeyente ullil pakarnnu
snehathin kodiyente meethe pidichenne
ie maruvil nathhan nadathidunnu;-
3 bharangalerumee jeevitha yaathrayil
durghadamedukal kadanniduvaan
nin krupa cherinju nin shakthi pakarnnu nee
jayamaay nadathuka anthyam vare;-
നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽ
നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽ
പൊന്നു നാഥാ നിന്റെ വൻ കൃപയ്ക്കായ്
വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക്
വല്ലഭാ നീ ചെയ്ത വൻ ക്രിയകൾ
1 നാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റി
കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തി
കാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻ
വായിൽ പുതിയോരു പാട്ടു തന്നു;-
2 ലോകത്തിൻ താങ്ങുകൾ മാറിടും നേരം
നിൻ സ്നേഹം നീയെന്റെ ഉള്ളിൽ പകർന്നു
സ്നേഹത്തിൻ കൊടിയെന്റെ മീതെ പിടിച്ചെന്നെ
ഈ മരുവിൽ നാഥൻ നടത്തിടുന്നു;-
3 ഭാരങ്ങളേറുമീ ജീവിതയാത്രയിൽ
ദുർഘടമേടുകൾ കടന്നിടുവാൻ
നിൻ കൃപ ചെരിഞ്ഞു നിൻ ശക്തി പകർന്നു നീ
ജയമായ് നടത്തുക അന്ത്യം വരെ;-