Papiyil kaniyum pavanadeva padm lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Papiyil kaniyum paavana devaa! 
padam paninjidunnen
Papiyamenne snehicho nee 
parilenne thedi vanno!

Dushtanaranaay dooshanam cheythu dooramaayirunnen
Thediyo nee enneyum van-
chettilninnuyarthiyo nee!

En paapam theerppaan paralokam cherppaan heena naranaay nee
Enthu njaanithineedu nalkidum? ennum ninnadimayaam njaan

Vinnin mahima vedinju neeyenne vinnil cherthiduvaan
Nirnnayam nin sevayenye onnumilliniyen modam

Papathin phalamaam maranthin bhayathe jaichavan neeyoruvan
Jeevanum samaadhanaavum en sarvvavum neeye nirantham

Maayayam ulakin veshavishesham veruthen njaanakhilam
Nisthulam nin snehamen manam Athrayum kavarunnu naadhaa

This song has been viewed 616 times.
Song added on : 9/22/2020

പാപിയിൽ കനിയും പാവനദേവാ പാദം

1 പാപിയിൽ കനിയും പാവനദേവാ
പാദം പണിഞ്ഞിടുന്നേൻ
പാപിയാമെന്നെ സ്നേഹിച്ചോ നീ
പാരിലെന്നെ തേടിവന്നോ

2 ദുഷ്ടനരനായ് ദൂഷണം 
ചെയ്തു ദൂരമായിരുന്നേൻ
തേടിയോ നീ എന്നെയും വൻ
ചേറ്റിൽനിന്നുയർത്തിയോ നീ

3 എൻ പാപം തീർപ്പാൻ പരലോകം 
ചേർപ്പാൻ ഹീനനരനായ് നീ
എന്തു ഞാനിതിനീടു നൽകിടും
എന്നും നിന്നടിമയാം ഞാൻ

4 വിണ്ണിൻ മഹിമ വെടിഞ്ഞു നീയെന്നെ
വിണ്ണിൽ ചേർത്തിടുവാൻ
നിർണ്ണയം നിൻ സേവയെന്യേ
ഒന്നുമില്ലിനിയെൻ മോദം

5 പാപത്തിൻ ഫലമാം മരണത്തിൻ
ഭയത്തെ ജയിച്ചവൻ നീയൊരുവൻ
ജീവനും സമാധാനവും-എൻ
സർവവും നീയേ നിരന്തം

6 മായയാം ഉലകിൻ വേഷവിശേഷം
വെറുത്തേൻ ഞാനഖിലം
നിസ്തുലം നിൻ സ്നേഹമെൻ മനം
അത്രയും കവർന്നു നാഥാ

 



An unhandled error has occurred. Reload 🗙