Manassode shapa marathil thungiya lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
1 manassode shapa-marathil thungiya manuvela daiva-jaatha!
ninakke vedana varuthivechathi nechan njaan ayyo
2 Parama neethiyen durithathalenne arivan ninnoru neram
pararaman nee athal-ariyappettidan irengki vannello!
3 malapole shapam jvalichirangiya nilathin pathakam-mulam
alinju nee shapam thalayil’kondidan valima vittallo!
4 nandiketta ie narare naraka agniyil ninnu nedan
mannava! Thiru ponkuruthi nee chinthi ninnallo!
5 daiva’kopathin darshanam vittu papi njan olichedan
saravlokathin nayaka nin vilavum vindallo
6 marichaverkka-mruthay nin dehathe nurukkiyo jeeva-nathha!
murinjudanja nin-thirumaiyyin raktham chorinjallo paaril
7 arishda’papi nin-thiru puniyangkalil sharanam vachu va-nnayyo
thiru’prathimaya-kkadimaye krupa niranja karthaave!
മനസോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലാ
1 മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
2 പരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരം
പരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
3 മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം
അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
4 നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ
മന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോ
5 ദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻ
സർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോ
6 മരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാ
മുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽ
7 അരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോ
തിരുപ്രതിമയാക്കടിമയേ കൃപ നിറഞ്ഞ കർത്താവേ
