Karthavil eppozhum santho lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

karthavil eppozhum santhoshikkum njaan
kristheeya jeevitha yathrayathil
kanneerin velayo kashda’ngalerreyo
varikilum’avanil njaan santhoshikkum

1 aakula’chinthaka’lerriyennullam
Vyaakula’maay mutum theernnidumpol
Ekunnu thanmozhi santhvanamenikke
aakayaalilloru chanjchalavum;-

2 kaalamellaam than kaikalaalenne
kaathiduvaan vazhi nadathiduvaan
karutha’naamava’nennum karuthi’dunnavanaam
karthanil maathra’mennaashrayamaam

3 arrinjidunne’nneyakhia’vum daivam
avan hithampole nadathidunnu
annannu thaan tharum thumpamo impamo
athumathiyenikke anugrahamaam

4 parishodhanakal pala kleshangal
paaricha bhaarangal sahichidumee
paarile naalukal theernnidum vegam
pirinjangu pom njaan priyannarikil

This song has been viewed 684 times.
Song added on : 9/19/2020

കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻ

കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻ
ക്രിസ്തീയ ജീവിതയാത്രയതിൽ
കണ്ണീരിൻ വേളയോ കഷ്ടങ്ങളേറെയോ
വരികിലുമവനിൽ ഞാൻ സന്തോഷിക്കും

1 ആകുലചിന്തകളേറിയെന്നുള്ളം
വ്യാകുലമായ് മുറ്റും തീർന്നിടുമ്പോൾ
ഏകുന്നു തൻമൊഴി സാന്ത്വനമെനിക്ക്
ആകയാലില്ലൊരു ചഞ്ചലവും;-

2 കാലമെല്ലാം തൻ കൈകളാലെന്നെ
കാത്തിടുവാൻ വഴി നടത്തിടുവാൻ
കരുത്തനാമവനെന്നും കരുതിടുന്നവനാം
കർത്തനിൽ മാത്രമെന്നാശ്രയമാം;-

3 അറിഞ്ഞിടുന്നെന്നെയഖിലവും ദൈവം
അവൻ ഹിതംപോലെ നടത്തിടുന്നു
അന്നന്നു താൻ തരും തുമ്പമോ ഇമ്പമോ
അതുമതിയെനിക്ക് അനുഗ്രഹമാം;-

4 പരിശോധനകൾ പല ക്ലേശങ്ങൾ
പാരിച്ച ഭാരങ്ങൾ സഹിച്ചിടുമീ
പാരിലെ നാളുകൾ തീർന്നിടും വേഗം
പിരിഞ്ഞങ്ങു പോം ഞാൻ പ്രിയന്നരികിൽ;-



An unhandled error has occurred. Reload 🗙