Prathikulangal maddhye (he maraname) lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 prathikulangal maddhye prathyasha unarthum
yeshu ethra nallavanaam
aashayatta nerathum en aashaye unarthum
yeshu ethra vallabhanaam
he! maraname nin jayamevide
paathaalame vishamullevide
shathruvin kottakale thakarkkumavan
ennude sainyaadhipan
2 jeevitha yaathrayil kleshangal vannedilum
maarikal ethirettidilum
kalpplakayil alla en hridayathillallo
jeevan ezhuthappettathe;-
3 kudaramaakum bhaumeka bhavanam
azhinju poyi-yennaalum
kaippaniyallaathathaam nithya bhavanam
nathhan orukkunnundallo;-
പ്രതികൂലങ്ങൾ മദ്ധ്യേ (ഹേ മരണമേ)
1 പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തും
യേശു എത്ര നല്ലവനാം
ആശയറ്റ നേരത്തും എൻ ആശയെ ഉണർത്തും
യേശു എത്ര വല്ലഭനാം
ഹേ! മരണമേ നിൻ ജയമെവിടെ
പാതാളമെ വിഷമുള്ളെവിടെ
ശത്രുവിൻ കോട്ടകളെ തകർക്കുമവൻ
എന്നുടെ സൈന്യാധിപൻ
2 ജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലും
മാരികൾ എതിരേറ്റിടിലും
കൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോ
ജീവൻ എഴുതപ്പെട്ടത്;- ഹേ...
3 കൂടാരമാകും ഭൗമീക ഭവനം
അഴിഞ്ഞു പോയി-യെന്നാലും
കൈപ്പണിയല്ലാത്തതാം നിത്യ ഭവനം
നാഥൻ ഒരുക്കുന്നുണ്ടല്ലോ;- ഹേ...
