Enne karuthunna vidhangal orthal lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Enne karuthunna vidhangal orthal
Nandhiyal ulla nirenjeedunne
Enne nadathunna vazhikal orthal
Anandhathin ashru pozhinjeedume
Yeshuve rekshaka ninne njan snehikkum
Aayussin naalellam nandhiyal paadidum
Paapa kuzhiyil njan thaanidathen
Paadham urappulla paaramel nirthy
Paadan puthugeetham naavil thannu
Paadum sthuthikal en Yeshuvinu
Ulla kalangidum velayilen
Ullil vanneshu chollidunnu
Thellum bhayam venda en makane
Ella naalum njan koodeyundu
Oro dhivasavum vendathellam
Vendum pol Nadhan nalkidunnu
Thinnu thrupthanayi theernna shesham
Nandhiyal sthothram paadumennum
ksheenanaayi njan theernidumpol
kshnam yeshu en arikil varum
kshoni tannil njan thalarnidathe
kshemam aakum en yeshu nathan
Dheham ksheyichalum Yeshuve nin
Sneham ghoshikkum lokamengum
Kanman kothikkunne nin mugham njan
Kantha vegam nee vanneedane
എന്നെ കരുതുന്ന വിധങ്ങളോർത്താൽ
എന്നെ കരുതുന്ന വിധങ്ങളോർത്താൽ
നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
എന്നെ നടത്തുന്ന വഴികളോർത്താൽ
ആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേ
യേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കും
ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും
പാപക്കുഴിയിൽ ഞാൻ താണിടാതെൻ
പാദം ഉറപ്പുള്ള പാറമേൽ നിർത്തി
പാടാൻ പുതുഗീതം നാവിൽ തന്നു
പാടും സ്തുതികൾ എന്നേശുവിന്ന്
ഉള്ളം കലങ്ങിടും വേളയിലെൻ
ഉള്ളിൽ വന്നേശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ടാഎൻമകനേ
എല്ലാനാളും ഞാൻ കൂടെയുണ്ട്
ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോൽ നാഥൻ നൽകിടുന്നു
തിന്നു തൃപ്തനായി തീർന്നശേഷം
നന്ദിയാൽ സ്തോത്രം പാടുമെന്നും
ക്ഷീണനായി ഞാൻ തീർന്നിടുമ്പോൾ
ക്ഷണം യേശു എന്നരികിൽ വരും
ക്ഷോണി തന്നിൽ ഞാൻ തളർന്നിടാതെ
ക്ഷേമമാകും എന്നേശു നാഥൻ
ദേഹം ക്ഷയിച്ചാലും യേശുവെ നിൻ
സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻ
കാന്താ വേഗം നീ വന്നിടണേ.
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 65 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 116 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 151 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 76 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 129 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 123 |
Testing Testing | 8/11/2024 | 88 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 357 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1010 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 264 |