Kristhuvin dhera senakale koodin lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 276 times.
Song added on : 9/19/2020
ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
1 ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി... (5)
ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാം
2 നമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻ
തൻ കരബലത്താൽ, ജയിക്കും നാം-ജയി... (5)
തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാം
3 ധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട്
ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി... ( 5)
മരണനിഴലിലുമഞ്ചാതെജയിക്കും നാം
4 ശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം
ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി... ( 5)
വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാം
5 ലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർ
ദൈവികദൃഷ്ടിയിൽ ഗണനീയർ, ജയിക്കും നാം- ജയി... (5)
കൈവിടുകയില്ലവനൊരുനാളും ജയിക്കും നാം
